ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ് (Covid 19) ബാധിതരുടെ എണ്ണം 15 കോടി കവിഞ്ഞു. പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 13,000 ത്തിലധികം മരണങ്ങളാണ് കോവിഡ് മൂലം സംഭവിച്ചത്.
നിലവിൽ ഇത് വരെ ലോകത്തെ ആകെ മരണ സംഖ്യ 32.83 ലക്ഷം കടന്നിട്ടുണ്ട്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്നര കോടിയോട് അടുത്തിട്ടുണ്ട്.
Also Read: Garlic Tea: കൊറോണ കാലഘട്ടത്തിൽ വെളുത്തുള്ളി ചായ കുടിക്കുക, അടിപൊളി ഗുണങ്ങളാണ്..
നിലവിലെ ലോകത്തിലെ ആകെ സ്ഥിതിയിൽ പുതിയ കേസുകളില്‍ പകുതിയും ഇന്ത്യയിലാണ് (India) റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.14 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഉള്ളതിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം മാത്രം 36 ലക്ഷം കടന്നു.
അമേരിക്കയിലാണ് (America) ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗബാധിതരുള്ളത്. യുഎസില്‍ മാത്രം മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.94 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
ALSO READ: Karnataka യുടെ പ്രതിദിന ഓക്സിജൻ വിതരണം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഹൈ കോടതി
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 4.19 ലക്ഷം പേര്‍ മരിച്ചു. 1.36 കോടി പേര്‍ രോഗമുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.