Havana Syndrome : ഹവാന സിന്‍ഡ്രോം കൈകാര്യം ചെയ്തതിൽ പിഴവ്; സ്റ്റേഷൻ മേധാവിയെ മാറ്റി സിഐഎ

വിയന്നയിൽ നിരവധി എംബസ്സി ഉദ്യോഗസ്ഥർക്കും സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും ഇവരുടെയൊക്കെ കുടുംബാംഗങ്ങൾക്കും ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 09:37 AM IST
  • സ്റ്റേഷനിലെ പലർക്കും ഹവാന സിന്‍ഡ്രോമിന്റെ (Havana Syndrome) ലക്ഷണങ്ങൾ കാണിച്ചിട്ടും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പെരുമാറാതെയിരുന്നതിനെ തുടർന്നാണ് സിഐഎ നടപടി സ്വീകരിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
  • വിയന്നയിൽ നിരവധി എംബസ്സി ഉദ്യോഗസ്ഥർക്കും സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും ഇവരുടെയൊക്കെ കുടുംബാംഗങ്ങൾക്കും ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു.
  • എന്നാൽ ഈ സ്റ്റേഷൻ മേധാവി ഇതിന്റെ ഗൗരവം മനസിലാക്കാതെ പെരുമാറുകയും, ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
  • ഏത് ഉദ്യോഗസ്ഥനെയാണ് മാറ്റിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു സിഐഎ വക്താവിനെ ബന്ധപ്പെട്ടപ്പോൾ ഈ റിപ്പോർട്ട് സ്ഥിരീകരിക്കാനോ, നിരാകരിക്കാനോ അദ്ദേഹം തയ്യാറായില്ല .
Havana Syndrome : ഹവാന സിന്‍ഡ്രോം കൈകാര്യം ചെയ്തതിൽ പിഴവ്; സ്റ്റേഷൻ മേധാവിയെ മാറ്റി സിഐഎ

Washington:  സിഐഎ (CIA) ഓസ്ട്രിയയുടെ (Austria) തലസ്ഥാനമായ വിയന്നയിലെ സ്റ്റേഷൻ മേധാവിയെ മാറ്റിയതായി റിപ്പോർട്ട്. സ്റ്റേഷനിലെ പലർക്കും ഹവാന സിന്‍ഡ്രോമിന്റെ (Havana Syndrome) ലക്ഷണങ്ങൾ കാണിച്ചിട്ടും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പെരുമാറാതെയിരുന്നതിനെ  തുടർന്നാണ് സിഐഎ നടപടി സ്വീകരിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

വിയന്നയിൽ (Vienna) നിരവധി എംബസ്സി ഉദ്യോഗസ്ഥർക്കും സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും ഇവരുടെയൊക്കെ കുടുംബാംഗങ്ങൾക്കും ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ സ്റ്റേഷൻ മേധാവി ഇതിന്റെ ഗൗരവം മനസിലാക്കാതെ പെരുമാറുകയും, ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ALSO READ: ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോ​ഗസ്ഥന് Havana syndrome

ഏത് ഉദ്യോഗസ്ഥനെയാണ് മാറ്റിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു സിഐഎ വക്താവിനെ ബന്ധപ്പെട്ടപ്പോൾ ഈ റിപ്പോർട്ട് സ്ഥിരീകരിക്കാനോ, നിരാകരിക്കാനോ അദ്ദേഹം തയ്യാറായില്ല . എന്നാൽ എന്നാൽ ലോകമെമ്പാടുമുള്ള യുഎസ് നയതന്ത്ര ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദുരൂഹമായ ഈ അസുഖം ഉണ്ടാകുന്നത് ഏജൻസി ഗൗരവമായി തന്നെയാണ്  കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: PM Modi US Visit: US സന്ദർശനം ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും, PM Modi 

ഇന്ത്യയില്‍ (India) എത്തിയ സിഐഎ ഉദ്യോസ്ഥന് (CIA Official) മുമ്പ് ഹവാന സിന്‍ഡ്രോം കണ്ടെത്തിയിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം (CIA Director William Burns) ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്.

ALSO READ: UAE Face Mask Rules: യുഎഇയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്, 2 മീറ്റർ അകലം നിർബന്ധം

2016 മുതല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിന്‍ഡ്രോം. സെപ്റ്റംബർ തുടക്കത്തില്‍ സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഹവാന സിൻഡ്രോം ലക്ഷണങ്ങള്‍ കണ്ടെത്തിയ സിഐഎ ഉദ്യോഗസ്ഥനെ അടിയന്തരമായി ചികിത്സക്ക് വിധേയനാക്കിയിരുന്നു. ‌‌

ഇതിനോടകം അമേരിക്കയിലെ ഉന്നതതലത്തില്‍ വരെ ആശങ്കക്ക് കാരണമായ ഹവാന സിൻഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 ല്‍ ക്യൂബയിലെ ഹവാനയില്‍ വച്ചാണ് അമേരിക്കയിലെ നയതന്ത്രഉദ്യോഗസ്ഥരില്‍ അജ്ഞാതമായ ഈ രോഗം ആദ്യം കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News