Fitness Challenge: വൈറൽ ഫിറ്റ്നസ് ചലഞ്ച്; അമിതമായി വെള്ളം കുടിച്ച ടിക് ടോക്കർ ആശുപത്രിയിൽ

Viral Fitness Challenge: വൈറലായ '75 ഹാർഡ്' എന്ന പേരിൽ അറിയപ്പെടുന്ന ചലഞ്ചിൽ പങ്കെടുക്കുന്നവർ 75 ദിവസം നാല് ലിറ്റർ വെള്ളമാണ് കുടിക്കേണ്ടിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 03:32 PM IST
  • വൈറൽ ഫിറ്റ്നസ് ചലഞ്ച്
  • അമിതമായി വെള്ളം കുടിച്ച ടിക് ടോക്കർ ആശുപത്രിയിൽ
  • കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണാണ് ആശുപത്രിയിലായത്
Fitness Challenge: വൈറൽ ഫിറ്റ്നസ് ചലഞ്ച്; അമിതമായി വെള്ളം കുടിച്ച ടിക് ടോക്കർ ആശുപത്രിയിൽ

ടോറോണ്ട: വൈറൽ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണാണ് ആശുപത്രിയിലായത്.

Also Read: Crime News: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കർണാടകയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി!

വൈറലായ '75 ഹാർഡ്' എന്ന പേരിൽ അറിയപ്പെടുന്ന ചലഞ്ചിൽ പങ്കെടുക്കുന്നവർ 75 ദിവസം നാല് ലിറ്റർ വെള്ളമാണ് കുടിക്കേണ്ടിയിരുന്നത്.  ദിവസവും 45 മിനിറ്റ് വർക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയുള്ള ഭക്ഷണക്രമവും ചലഞ്ചിന്റെ ഭാഗമാണ് .  ഒപ്പം ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ ദിവസവും വായിക്കണം.  എന്നാൽ ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേൽ ഫെയർബേൺ ശാരീരികാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലാകുകയായിരുന്നു.  അമിതക്ഷീണവും ഛര്‍ദ്ദിയും കാരണം രാത്രിയില്‍ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്നും മിഷേല്‍ വ്യക്തമാക്കി.

Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ

അമിതമായി ജലം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് സോഡിയത്തിന്റെ അളവ് കുറഞ്ഞുവെന്നും അതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മിഷേലിനെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  മാത്രമല്ല നാലു ലിറ്ററിനു പകരം ദിവസേന അരലിറ്റര്‍ വെള്ളം മാത്രം കുടിക്കാന്‍ മിഷേലിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. യൂട്യൂബർ ആൻഡി ഫ്രിസെല്ല ആരംഭിച്ച ചലഞ്ചില്‍ പങ്കെടുക്കുകയായിരുന്നു മിഷേൽ. ആദ്യമായി '75 ഹാര്‍ഡ്' ചലഞ്ച് അവതരിപ്പിക്കപ്പെട്ടത് 2019ലാണ്. ഈ ചലഞ്ച് തുടങ്ങും മുന്‍പ് അത് തനിക്ക് അനുയോജ്യമാണോ എന്ന് ഫിസിഷ്യനെ കണ്ട് ഉറപ്പുവരുത്തണമെന്ന് ആൻഡി ഫ്രിസെല്ല നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News