London : UK Prime Minister Boris Johnson ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന നിർമാതക്കളായ AstraZeneca യുടെ Covid Vaccine സ്വീകരിക്കുമെന്ന് അറിയിച്ചു. ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പിനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഭയത്തെ അമ്പെ തള്ളി ആസ്ട്രെസെനെക്കയുടെ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നത്. യുകെ പാർലമെന്റിൽ എതിർപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഇക്കാര്യം ബോറിസ് ജോൺസൺ അറിയിച്ചത്.
ഓക്സ്ഫോർഡ് സർവകലശാലയും ആസ്ട്രസെനെക്കയും ചേർന്ന് നിർമിച്ച വാക്സിൻ താൻ അടുത്ത ഘട്ടത്തിൽ സ്വീകരിക്കുമെന്നാണ് യുകെ പാർലമെന്റിൽ വെച്ച് 56കാരനായ ബോറിസ് ജോൺസൺ പറഞ്ഞത്. നിലവിൽ ബ്രിട്ടണിൽ 25 മില്ല്യൺ പേരിൽ വാക്സിനേഷൻ നടത്തിട്ടുണ്ട്. അതിൽ 11 മില്യൺ പേരും സ്വീകരിച്ചിരിക്കുന്നത് ആസ്ട്രസെനെക്കയുടെ വാക്സിനാണ
കഴിഞ്ഞ ദിവസം Italy, Spain,France, Germany, Sweden എന്നീ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. Denmark ൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം നേരത്തെ ഏഴിൽ അധികം രാജ്യങ്ങൾ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. നിർത്തിവെച്ചിരിക്കുന്ന രാജ്യങ്ങൾ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
എന്നാൽ ഈ റിപ്പോർട്ടിന് ആധികാരികമായി തെളുവുകളില്ലെന്ന് ആസ്ട്രേസെനെക്കയും യുറോപ്യൻ റെഗുലേറ്റേഴ്സും അറിയിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയും യുറോപ്യൻസ് മെഡിസിൻസ് വാച്ച്ഡോഗും വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഡെൻമാർക്കിലാണ് അദ്യമായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന് നെതർലാൻഡ്, അയർലാൻഡ്, നോർവെ, കോംഗോ, ഐസ്ലാൻഡ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനെക്കയുടെ വാക്സിൻ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തലാക്കായിരുന്നു.
അതേസമയം ഓസ്ട്രേലിയ ആസ്ട്രസെനെക്കയുടെ വാക്സിനുമായി വിതരണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുയാണെന്ന് അറിയിച്ചു. എല്ലാം പൊതംസംഘടനകൾ വാക്സിൻ സുരക്ഷിതമാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ തങ്ങൾ വാക്സിൻ വിതരണവുമായി മുന്നോട്ട് പോകുകയാണെന്ന് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...