Dhaka: റോഹിൻഗ്യൻ (Rohingyan) അഭയാർഥികളെ കോവിഡ് 19 മഹാമാരിയിൽ നിന്നും വിജയകരമായി സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് ബംഗ്ലാദേശ് സർക്കാർ പറഞ്ഞു. കോക്സ് ബസാറിലെ അമിതമായ ജനസാന്ദ്രതയും വൃത്തിയില്ലാത്ത പരിസരങ്ങളും രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും രോഗത്തെ ജയിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് ബംഗ്ലാദേശ് സർക്കാർ അവകാശപ്പെട്ടു.
"One year on, Bangladesh has so far successfully limited the health impact of COVID-19 in Cox’s Bazar"
Joint Press Release @Rohingya_ISCG : https://t.co/TYqyHprIpH pic.twitter.com/312A0pRJxk
— UNHCR in Bangladesh (@UNHCR_BGD) March 9, 2021
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കർശനമായ പ്രതിരോധ മാർഗങ്ങളും, കോവിഡ് 19 (Covid 19) പ്രോട്ടോകോളുകൾ കർശനമായി തന്നെ പാലിക്കപ്പെട്ടതുമാണ് രോഗവ്യാപനം വർധിക്കാതിരിക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത്. അതിനോടൊപ്പം തന്നെ ഐക്യരാഷ്ട്ര സംഘടനയുടെയും, മറ്റ് അന്തരാഷ്ട്ര സംഘടനകളുടെയും, രാജ്യത്ത് തന്നെ മറ്റ് സന്നദ്ധ സംഘടകളുടെയും പ്രവർത്തനങ്ങൾ രോഗത്തെ പിടിച്ച് നിർത്താൻ ബംഗ്ലാദേശിനെ സഹായിച്ചു.
ഇപ്പോൾ ബംഗ്ലാദേശിൽ (Bangladesh) രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചതിനാൽ വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ റോഹിൻഗ്യാൻ അഭയാർഥികൾ താമസിച്ചിരുന്ന ക്യാമ്പുകളെ (Camps) വിവിധ ക്യാമ്പുകളായി തിരിച്ച് ജനസാന്ദ്രത കുറഞ്ഞ രീതിയിൽ താമസിപ്പിച്ചിരുന്നെങ്കിൽ രോഗവ്യാപനം കുറച്ച് കൂടി കുറയ്ക്കാമായിരുന്നുവെന്നാണ് വിദഗ്ദ്ധർ അഭിപ്രയപെടുന്നത്.
ചൊവാഴ്ച്ച ഐക്യരാഷ്ട്ര സംഘടനയുടെ (UN) പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന ഇന്റർ സെക്ടർ കോർഡിനേഷൻ ഗ്രൂപ്പും, അന്താരാഷ്ട്ര നോൺ ഗവണ്മെന്റല് ഓർഗനൈസേഷനുകളും, മറ്റ് നോൺ ഗവണ്മെന്റല് ഓർഗനൈസേഷനുകളും ചേർന്ന് റോഹിൻഗ്യൻ അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പുകളിൽ കോവിഡ് 19 രോഗവ്യാപനം അതിവിദഗ്ദ്ധമായി പിടിച്ച് നിർത്തിയതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും സർക്കാരിനെയും അഭിനന്ദിച്ചു.
.@WHO humanitarian response in Cox’s Bazar relied on the relentless support from @DFID_UK, @MofaJapan_en, @WorldBank, @eu_echo, and @gavi. Together, they made clear that the #Rohingya plight will not be forgotten, not now, not ever pic.twitter.com/W3WYSC1lRi
— WHO South-East Asia (@WHOSEARO) March 9, 2021
റോഹിങ്ക്യൻ ക്യാമ്പുകളിലെ എല്ലാ അഭയാർഥികൾക്കും വാക്‌സിൻ (Vaccine) കുത്തിവെയ്പ്പ് എടുക്കനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് കോസ്സ് ബസാറിലെ സിവിൽ സർജനായ മെഹബൂബ്ര് റഹ്മാൻ പറഞ്ഞു. ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തങ്ങളിലൂടെയാണ് ഞങ്ങൾ ഈ നേട്ടം കൈവരിച്ചതെന്നും. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇനിയും ഈ പ്രവർത്തനങ്ങൾ ഇത് പോലെ തന്നെ മുമ്പോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം ആരംഭിച്ച ഘട്ടത്തിൽ തന്നെ തങ്ങൾ വളരെ ജാഗരൂകരായിരുന്നുവെന്നും രോഗബാധ കൂടുതൽ വ്യാപിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് ബോധവാന്മാർ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല റോഹിൻഗ്യൻ അഭയാർഥികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ, ആ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് രോഗബാധ പടർന്ന് പിടിച്ചിരുന്നെങ്കിൽ വ്യാപനം പിടിച്ച് നിർത്താൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ റോഹിൻഗ്യൻ അഭയാർത്ഥികൾക്കും വാക്‌സിനേഷൻ നിലക്കാനാണ് സർക്കാർ തീരുമാനമെങ്കിലും എന്ന് നൽകണമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...