Biden, Kamala ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

യുഎസിന്റെ 46-ാം പ്രസിഡന്റായി Joe Biden ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. Kamala Harris അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലും

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 10:02 AM IST
  • യുഎസിന്റെ 46-ാം പ്രസിഡന്റായി Joe Biden ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  • Kamala Harris അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലും
  • ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇരുവരുടെയും സത്യപ്രതിജ്ഞ
  • അധികാര മാറ്റത്തിന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എത്തില്ല.
Biden, Kamala  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വാഷിങ്ടൺ ഡിസി: യുഎസിന്റെ 46-ാം പ്രസിഡന്റായി Joe Biden ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ വംശജയായ Kamala Harris അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇരുവരുടെയും സത്യപ്രതിജ്ഞ ചടങ്ങ്. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കൂടി പ്രസിഡന്റാണ് ബൈഡൻ. അമേരിക്കയുടെ ഭരണതലപത്ത് ഇന്ത്യൻ വംശജരിൽ ഒരാൾ ആദ്യമായിട്ടാണ് കമല ഹരിസിലൂടെ എത്തിച്ചേരുന്നത്. അധികാര മാറ്റത്തിന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എത്തില്ല.

കാപ്പിറ്റോൾ പ്രഷോഭത്തെ (DC Protest) തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കോവിഡ് പശ്ചത്തലത്തിൽ 1000 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. രാജ്യത്തിന്റെ തലസ്ഥാനം മുഴുവനും കനത്ത സുരക്ഷയിലാണ്. എല്ലായിടത്തും വലിയ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: Joe Bidenന്റെ സ്ഥാനാരോഹണം: കലാപത്തിന് സാധ്യയെന്ന് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്

സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് അമേരിക്കയുടെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തില്ലെന്നതും ഇത്തവണത്തെ ചടങ്ങിനെ ശ്രദ്ധേയമാക്കുന്നുണ്ട്. സാധരണയായി അമേരിക്കൻ പ്രസിഡന്റ് സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ സാന്നിധ്യം ഉണ്ടാകാറുള്ളതാണ്. ഇത്തവണ അതുമില്ല. കൂടാതെ ഇതുവരെ ട്രമ്പ് (Donald Trump) പുതുതായി അധികാരം ഏറ്റെടുക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ ഒരു വട്ടം പോലും പ്രശംസിക്കാൻ തയ്യറായിട്ടില്ല. അതോടൊപ്പം ട്രമ്പ് തന്റെ പരാജയം ഇതുവരെ സമ്മതിച്ചിട്ടുമില്ല.

ALSO READ: Trump അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത് Impeachment ചെയ്യുപ്പെടുന്ന പ്രസിഡന്റ്: 10 റിപ്പബ്ലിക്കൻ അം​ഗങ്ങളുടെ വോട്ട് ട്രമ്പിനെതിരെ

വൈസ് പ്രസിഡന്റ് കമല ഹാരിസാണ് (Kamala Harris) ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. യുഎസ് സുപ്രീം കോടതി ജഡ്ജി സോണിയ സൊട്ടൊമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സ് ജോ ബൈഡൻ സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുക്കും. അതോടൊപ്പം മൂന്ന് ഡെമൊക്രാറ്റിന്റെ സെനറ്റിലേക്കുള്ള അംഗങ്ങളും പ്രതിജ്ഞ ചൊല്ലും. ഇതോടെ സെനിറ്റിലെ ഡെമൊക്രാറ്റിന്റെ അം​ഗബലം 50 ആയി ഉയരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News