ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ വെടിവെപ്പ്. മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ വസീറിസ്താനിലാണ് ആക്രമണമുണ്ടായത്. അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികൾ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താൻ സൈന്യം നടത്തിയ തിരിച്ചടിയിൽ തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ പാകിസ്താൻ സൈന്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘനടകൾ കഴിഞ്ഞ രണ്ട് മാസമായി പാകിസ്താൻ അതിർത്തിയിൽ തുടർച്ചയായി ആക്രമണം നടത്തുകയാണ്. അഫ്ഗാനിസ്താനിൽ നിന്നുള്ള ഭീകരാക്രമണങ്ങളെ തുടർന്ന് ഇതുവരെ നൂറോളം പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ സർക്കാർ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് നടന്നത്. അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിലും സംഘർഷാവസ്ഥ തുടരുകയാണ്.
ALSO READ: റഷ്യയുടെ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് യുക്രൈൻ; റഷ്യയ്ക്ക് ഉണ്ടായത് കനത്ത നഷ്ടമെന്നും യുക്രൈൻ
കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പാകിസ്തൻ ആശങ്ക അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അഫ്ഗാനിസ്താന് മുന്നറിയിപ്പ് നൽകി. മാർച്ചിൽ ഉണ്ടായ ആക്രമണത്തിൽ നാല് പാകിസ്താൻ സൈനികരും ഈ മാസം ആദ്യത്തിൽ ഉണ്ടായ ആക്രമണത്തിൽ ഏഴ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...