IRCTC Down: ഐ.ആർ.സി.ടി.സി വെബ് സൈറ്റ് പണിമുടക്കി; ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ യാത്രക്കാ‍ർ

IRCTC Down: രാവിലെ 9.30ഓടെയാണ് ടിക്കറ്റ് സേവനത്തിൽ തകരാറുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 01:12 PM IST
  • ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ് ഫോമായ ഐ.ആർ.സി.ടി.സി പ്രവർത്തന രഹിതം
  • സാങ്കേതിക വിഭാഗം തകരാര്‍ പരിശോധിച്ചുവരികയാണ്
IRCTC Down: ഐ.ആർ.സി.ടി.സി വെബ് സൈറ്റ് പണിമുടക്കി; ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ യാത്രക്കാ‍ർ

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ് ഫോമായ ഐ.ആർ.സി.ടി.സി പ്രവർത്തന രഹിതമായതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് ഐ.ആർ.സി.ടി.സി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല. പ്രത്യേകിച്ച്, തത്കാൽ ടിക്കറ്റുകൾക്കാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 

തകരാറിന്റെ കാരണം കണ്ടെത്താനായിട്ടില്ല. സാങ്കേതിക വിഭാഗം തകരാര്‍ പരിശോധിച്ചുവരികയാണ്. രാവിലെ 9.30ഓടെയാണ് ടിക്കറ്റ് സേവനങ്ങൾ ലഭ്യമല്ലാതായത്.

Read Also: 'പുഷ്പ 2' റിലീസ് തിരക്കിനിടെയുണ്ടായ മരണം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കണക്കുകൾ അനുസരിച്ച് ഏകദേശം 49 ശതമാനം ഉപയോക്താക്കൾക്ക് വെബ്സൈറ്റിലും 40 ശതമാനം പേർക്ക് ആപ്പിലും സേവനങ്ങൾ ലഭ്യമല്ല. 11 ശതമാനം ഉപയോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ടിക്കറ്റ് ബുക്കിങ്ങിൽ സാങ്കേതിക പ്രശ്നം നേരിടുന്നതായി നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

 

 

 

തകരാർ സംബന്ധിച്ച് ഐ.ആർ.സി.ടി.സി ഇതുവരെ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടുത്ത 1 മണിക്കൂർ ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.

ടിക്കറ്റ് റദ്ദാക്കുന്നതിനും ടി.ഡി.ആർ ഫയൽ ചെയ്യുന്നതിനും, ആളുകളോട് കസ്റ്റമർ കെയർ നമ്പറിലേക്ക് ഇമെയിൽ ചെയ്യാനോ വിളിക്കാനോ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. സാധാരണയായി ഐ.ആർ.സി.ടി.സി സെർവറിൻ്റെ അറ്റകുറ്റപ്പണികൾ രാത്രിയാണ് നടക്കാറുള്ളത്. 

Trending News