സഭാ ചട്ടങ്ങളിലും കീഴ് വഴക്കങ്ങളിലും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.
എല്ലാ സോണല്‍ ഓഫീസുകളിലും ഒരു പോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രമല്ല, 2015 മുതല്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണം.
ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അതും കോവിഡ് മരണമായി കണക്കാക്കണമെന്ന ഐസിഎംആര്‍ മാര്‍ഗരേഖയും അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ചുമത്തിയത്.
ആക്ഷേപഹാസ്യത്തെ അതിന്റെ തന്മേയത്തോടെ വരകളാക്കി അധികാര കേന്ദ്രങ്ങൾക്കെതിരെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ നടത്തിയ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റായിരുന്നു യേശുദാസനെന്നും വി.ഡി സതീശൻ.
തങ്ങളുടെ ഇടപാടില്‍ രാഷ്ട്രീയക്കാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന് ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി.
സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനെങ്കിലും സിപിഎം തയ്യാറാവണമെന്ന് VD Satheeshan.
ഈ സാഹചര്യം നിലനിൽക്കുമ്പോൾ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി (Health Minister) വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.