Academic Year 2022-23 വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
കുട്ടികളെ മാസ്ക് ധരിപ്പിച്ച് മാത്രം സ്കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് നല്‍കണം.
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പോലീസ് അനുമതി നല്‍കൂ.
സ്കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. അധ്യായന വർഷം സ്കൂൾ കലോത്സവം, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ക്ലാസ് ഒരുക്കും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സ്കൂൾ മാനുവൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ലിംഗതുല്യത സംബന്ധിച്ച് പുരോഗമന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ക്ക് സ്കൂളിനെ മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്പര്യമുണ്ടെങ്കില് പി.ടി.എ, സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.
സ്കൂളുകൾക്കായി ഇതുവരെ 24000 തെർമൽ സ്കാനറുകൾ നൽകി കഴിഞ്ഞു. പ്രതിരോധത്തിൻറെ ഭാഗമായി സോപ്പ് ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എസ്. സി. ഇ. ആർ. ടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു.
Kerala School Opening: പതിമൂന്നാം തീയതി വരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.