കോവിഡ്, മഴക്കാലം... രോ​ഗങ്ങൾക്ക് സാധ്യതകളേറെ; കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക്, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

School opening: മഴക്കാലത്ത് പകർച്ചാവ്യാധികൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വ്യക്തിശുചിത്വം വളരെ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 02:45 PM IST
  • മഴക്കാലവും കോവിഡ് സാഹചര്യവും വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നത്
  • ഈ സാഹചര്യത്തിൽ കോവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന ജാ​ഗ്രതയോടെ വേണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ
  • കൃത്യമായി കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം
കോവിഡ്, മഴക്കാലം... രോ​ഗങ്ങൾക്ക് സാധ്യതകളേറെ; കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക്, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി അടച്ചിട്ട സ്കൂളുകൾ വീണ്ടും സജീവമാകുകയാണ്. കോവിഡിന് മുൻപത്തെ നിലയിൽ സ്കൂളുകൾ വീണ്ടും പ്രവർത്തിക്കും. മഴക്കാലവും കോവിഡ് സാഹചര്യവും വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന ജാ​ഗ്രതയോടെ വേണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ. കൃത്യമായി കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. മഴക്കാലത്ത് പകർച്ചാവ്യാധികൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വ്യക്തിശുചിത്വം വളരെ പ്രധാനമാണ്.

കുട്ടികളെ സ്കൂളിലേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

-നിർബന്ധമായും മാസ്ക് ധരിക്കുക
-വൃത്തിയുള്ള മാസ്ക് ധരിക്കണം
-നനഞ്ഞതും പഴകിയതുമായ മാസ്ക് ധരിക്കരുത്
-മാസ്‌ക് താഴ്ത്തി സംസാരിക്കരുത്
-കൈകള്‍ എപ്പോഴും ശുചിത്വമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം
-കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ച് അണുവിമുക്തമാക്കണം
-കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് സ്പർശിക്കരുത്
-പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. 
-കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവർ സ്‌കൂളില്‍ പോകരുത്.
-അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കണം
-12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിൻ സ്വീകരിക്കണം
-മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
-സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
-സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം
-കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
-വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
-പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുട്ടികൾക്ക് കുടിക്കാന്‍ കൊടുത്തുവിടുക
-ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക
-വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
-എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News