School Reopening : നാളെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും; കോവിഡ് രോഗബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

എന്നാൽ ഇനിയുള്ള ദിവസങ്ങൾ വളരെ പ്രധാനമാണെന്നും, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 03:38 PM IST
  • ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ സ്കൂളുകൾ തുറക്കുന്നത്.
  • എന്നാൽ ഇനിയുള്ള ദിവസങ്ങൾ വളരെ പ്രധാനമാണെന്നും, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) അറിയിച്ചു.
  • കോവിഡ് രോഗബാധയ്ക്കിടയിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.
  • സ്കൂൾ തുറക്കലിനുള്ള നടപടികൾ ഏതാണ്ട് എല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
School Reopening : നാളെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും; കോവിഡ് രോഗബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

THiruvanathapuram : സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ (Covid 19) തുടർന്ന് അടച്ചിട്ട സ്കൂളുകൾ (School) നാളെ തുറക്കും. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ സ്കൂളുകൾ തുറക്കുന്നത്. എന്നാൽ ഇനിയുള്ള ദിവസങ്ങൾ വളരെ പ്രധാനമാണെന്നും, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) അറിയിച്ചു. കോവിഡ് രോഗബാധയ്ക്കിടയിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

സ്കൂൾ തുറക്കലിനുള്ള നടപടികൾ ഏതാണ്ട് എല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഹാജർ അടക്കമുള്ളവ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സ്കൂളുകൾക്കായി ഇതുവരെ 24000 തെർമൽ സ്കാനറുകൾ നൽകി കഴിഞ്ഞു. പ്രതിരോധത്തിൻറെ ഭാഗമായി സോപ്പ് ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്.

ALSO READ: School Opening Kerala| നാളെ മുഴങ്ങും ഫസ്റ്റ്ബെൽ, ആരവങ്ങളോടെ സ്കൂൾ തുറക്കലിന് സർക്കാർ

സംസ്ഥാനത്തെ ആകെ കണക്ക് പ്രകാരം 2282 അധ്യാപകർ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ല. ഇങ്ങിനെ വരുന്ന അധ്യാപകർ തത്കാലം ജോലിക്കെത്തേണ്ടതില്ല. സാധാരണ ജൂൺ ഒന്നാണെങ്കിൽ ഇത്തവണ പ്രവേശനോത്സവം നടത്തുന്നത് നവംബർ ഒന്നിനാണ് ഉദ്ഘാടനം ഒൌദ്യോഗികമായി കോട്ടൺഹിൽ സ്കൂളിൽ നടക്കും.അതേസമയം സ്കൂൾ തുറക്കുന്നതിൽ കുട്ടികളും  ആവേശത്തിലാണ്.

ALSO READ : Kerala School Opening: വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുന്നു,സ്കുൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ

പ്രളയം,കോവിഡ് എന്നിവയിൽ മുങ്ങി സംസ്ഥാനത്തെ ദൈനംദിന ക്ലാസുകൾ മാറി മാറി മുടങ്ങിയിട്ട് ഏതാണ്ട് 3 വർഷമായിട്ടുണ്ട്. കോവിഡ് കാലമാണ് ഇതിൽ വലിയ തിരിച്ചടിയായി മാറിയത്.

ALSO READ: കായിക പ്രതിഭകളുടെ ജീവിത ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവന്‍കുട്ടി

സ്കൂളുകൾ തുറക്കുമ്പോൾ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?

1.ഒന്നാം ക്സാസ് മുതൽ പ്സസ്ടു വരെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.  ഏഴാം ക്ലാസ് വരെ ഒരു ബെഞ്ചിൽ  രണ്ട് കുട്ടികൾ

2. ഒരു സമയം പകുതി കുട്ടികൾക്ക് മാത്രം ക്ലാസ് ബാച്ചുകളായി തിരിച്ച് ക്ലാസെടുക്കണം. ബയോബബിൾ മാതൃകയാണിത്

3. വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിമാത്രം, തിരക്കുണ്ടാവില്ല

4. ക്ലാസുകൾ പരമാവധി ഉച്ചവരെ ബാക്കി ഒാൺലൈനിൽ ഉച്ച കഴിഞ്ഞും നടത്തും

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News