Covid19| കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 09:25 PM IST
  • പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം.
  • പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം.
  • സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Covid19| കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

തിരുവനന്തപുരം:നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ ആലോചനയുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. 

സ്കൂൾ അദ്ദേഹം പുനരാരംഭിക്കുമ്പോൾ  വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 

ALSO READ: Covid Review Meeting : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള്‍; തിയേറ്ററുകള്‍ ഈ മാസം തുറക്കും, വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം

പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം.അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുൻപായി പരിശീലനം നൽകാനാണ് ആലോചിക്കുന്നത്.

ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 95 മരണം

അതേസമയം ഇന്ന് സംസ്ഥാനത്ത്  ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News