ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്വേസ്റ്റേഷനുകളില് നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
ഗുരുസ്വാമിമാര്‍ ശിഷ്യന്മാര്ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു.
മണ്ഡലകാലം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് (Rapid Action Medical Unit) ഉടന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വിരിവെയ്ക്കുന്നതിന് അയ്യപ്പന്മാരില് നിന്നും അമിത തുക ഈടാക്കുക, ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് വരുത്തുക, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കുക തുടങ്ങിയ എട്ട് കേസുകളിലായി സംഘം 31000 രൂപ പിഴ ഈടാക്കി. രാത്രിയില്‍ അനധികൃതമായി ചുക്കുകാപ്പി, കട്ടന്‍ചായ എന്ന പേരില്‍ വില്പന നടത്തിയവര്‍ക്കെതിരെയും നടപ്പന്തലില്‍ നിന്ന് നെയ്ത്തേങ്ങ ശേഖരിച്ച് വില്പന നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു.
ശബരിമലയിൽ തിരക്ക് വർധിച്ചത് മൂലം വലിയ നടപ്പന്തലിൽ ക്യൂ നിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനില്‍ വിടുകയും ചെയ്യും. ചിക്കന്‍ പോക്സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വകുപ്പുകള്‍ വിവിധ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.
ശബരിമല തീർത്ഥാടന പാതകളിൽ അയ്യപ്പ ഭക്തർ ദുരിതത്തിലാണ്. മിക്ക ഇടത്താവളങ്ങളിലും ജലക്ഷാമവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും അയ്യപ്പന്മാർ കഷ്ടപ്പെടുകയാണ്. ദിനംപ്രതി നൂറു കണക്കിന് തീർത്ഥാടകർ വിശ്രമിക്കുന്ന വടശേരിക്കരയിലെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കെട്ടിട സമുച്ചയം ഇനിയും തുറന്ന് നൽകിയിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.