Sabarimala: പമ്പയിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

Edited by - Zee Malayalam News Desk | Last Updated : Nov 29, 2022, 08:35 PM IST
  • കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
  • Ente KSRTC' മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
  • കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറഇും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം.
Sabarimala: പമ്പയിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ-

*പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30 ന്
*ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20 ന്
*ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*തുറവൂര്‍ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാവിലെ 7 ന്
*പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ദിവസവും പുലര്‍ച്ചെ 5.50 ന്
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*കിളിമാനൂരില്‍ നിന്നും ദിവസവും രാത്രി 8 ന്
*എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും
*തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45 ന്.

ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

Read Also: KTU VC Appointment : സർക്കാരിന് തിരിച്ചടി; ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി; കെടിയു വിസിയായി ഡോ. സിസ്സ തോമസിന് തുടരാം

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം. Ente KSRTC' മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറഇും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം. മൊബൈല്‍ - 9447071021, ലാന്‍ഡ്ലൈന്‍ - 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്‌സാപ്പ് - 8129562972.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News