Sabarimala: അയ്യന്‍റെ പൂങ്കാവന എന്നും പുണ്യം: വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ കുടിവെള്ള വിതരണം

ശബരിമലയിൽ തിരക്ക് വർധിച്ചത് മൂലം വലിയ നടപ്പന്തലിൽ ക്യൂ നിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Nov 28, 2022, 06:46 PM IST
  • വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
  • മുൻകൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീൽകുപ്പി പിന്നീട് തിരിച്ചേൽപ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാൻ സാധിച്ചിരുന്നു.
  • തിരക്ക് വർധിച്ചതോടെ ഭക്തർക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്.
Sabarimala: അയ്യന്‍റെ പൂങ്കാവന എന്നും പുണ്യം: വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ കുടിവെള്ള വിതരണം

സന്നിധാനം: വലിയ നടപ്പന്തലിൽ അയ്യപ്പഭക്തർക്ക് പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസർ, മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അയ്യപ്പ സേവാ സംഘം പ്രവർത്തകർ എന്നിവർ പങ്കാളികളായി. 

ശബരിമലയിൽ തിരക്ക് വർധിച്ചത് മൂലം വലിയ നടപ്പന്തലിൽ ക്യൂ നിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. 

Read Also: Sabarimala Mandala Makaravilakku : മണ്ഡലമകര വിളക്ക്: ബംഗളൂരുവില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സര്‍വ്വീസ്

ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകുകയും കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും. തിരക്ക് വർധിച്ചതോടെ ഭക്തർക്കെല്ലാം  ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. 

ആറര ലക്ഷം പേരാണ് തിങ്കളാഴ്ച (നവംബർ 28) വരെ ശബരിമലയിൽ ദർശനത്തിനായി എത്തിയത്. കൊവിഡ് രൂക്ഷമായ 2020ലെ തീർത്ഥാടന കാലത്ത് സ്റ്റീൽ കുപ്പികളിൽ കുടിവെള്ളം നൽകിയിരുന്നു. മുൻകൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീൽകുപ്പി പിന്നീട് തിരിച്ചേൽപ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാൻ സാധിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News