2024 Polls: 2019 - ല്‍ നഷ്ടമായ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഈ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങൾ മെനയുകയാണ്
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഗാന്ധിജിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധിയുടെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്.
Nitish Kumar Tejashwi Yadav Oath : രാജി സമർപ്പിച്ചതിന് ശേഷം നിതീഷും തേജസ്വിയും ചേർന്ന് ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്തു.
Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു.
Vice Presidential Election 2022: രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റ് ആരായിരിക്കുമെന്നറിയാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും ഫലവും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി NDA സ്ഥാനാർത്ഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാപരമായ ഉന്നത സ്ഥാനത്തേക്ക് കടന്നെത്തിയ ആദി ആദിവാസി വനിതയെന്ന ബഹുമതിയും ഇതോടെ ദ്രൗപതി മുർമുവിന് സ്വന്തം. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ് 64 കാരിയായ ദ്രൗപതി മുർമു.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കും? ജനങ്ങള്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്ക്കുമ്പോള് ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായ വിവരം മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കും? ഇത്തവണ ബിജെപി നയിക്കുന്ന NDA സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് പ്രധാന മത്സരം.
ഈ വാര്‍ത്ത കേട്ടാല്‍ ഒരു പക്ഷെ നാം അതിശയിച്ചു പോകും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയായിട്ടും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇതുവരെ വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ അവകാശവാദങ്ങളും ഉന്നയിക്കുമ്പോഴും യാഥാര്‍ത്ഥ്യം അതേപടി നിലകൊള്ളുന്നു.
തുറുപ്പ് ചീട്ട് പുറത്തെടുത്ത് NDA, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ശേഷം ഭാരതീയ ജനതാ പാർട്ടി രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിന്റെ പേര് പ്രഖ്യാപിച്ചു.
പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും തികഞ്ഞ ആത്മ വിശ്വാസമാണ് ഇരു മുന്നണികളും പ്രകടിപ്പിക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ ഉമ തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ നിയമസഭയിലേക്ക് അയക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.