2024 Polls: ലോകസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ BJP, 2019 ല്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയുടെ വമ്പന്‍ റാലികൾ

2024 Polls: 2019 - ല്‍ നഷ്‌ടമായ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ ഈ മണ്ഡലങ്ങളില്‍  നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങൾ മെനയുകയാണ്   

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 05:01 PM IST
  • 2019 - ല്‍ നഷ്‌ടമായ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
2024 Polls: ലോകസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ BJP, 2019 ല്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയുടെ വമ്പന്‍ റാലികൾ

New Delhi: ലോകസഭ തിരഞ്ഞെടുപ്പിന് ഏകദേശം ഒരു വര്‍ഷം മാത്രം അവശേഷിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് BJP.

2024 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്  നിരവധി പ്ലനുകള്‍ക്കാണ് പാര്‍ട്ടി അടിത്തറയിടുന്നത്.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട 160 ലോക്‌സഭാ സീറ്റുകളാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.  അവിടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ഈ മണ്ഡലങ്ങളില്‍ വിജയം നേടുവാന്‍ ഉതകും വിധം ശക്തമായ പ്രചരണം  നടത്താനും പാര്‍ട്ടി തീരുമാനിച്ചിരിയ്ക്കുകയാണ്. 

Also Read:  Congress: ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല..!! ഉപരാഷ്ട്രപതിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

ഈ തന്ത്രത്തിന്‍റെ ഭാഗമായി ഈ മണ്ഡലങ്ങളിൽ, അതായത് 2019 - ല്‍ നഷ്‌ടമായ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ ഈ മണ്ഡലങ്ങളില്‍  നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തുടർച്ചയായി തന്ത്രങ്ങൾ മെനയുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ  നല്‍കുന്ന സൂചന.  

Also Read:  Anurag Thakur: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെപ്പറ്റി നുണകള്‍ പ്രചരിപ്പിക്കുന്നു, ആരോപണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 

 

ഈ പ്രത്യേക  റാലികളുടെ ഒരുക്കളുടെ ചുമതല ബിജെപി മൂന്ന് ദേശീയ ജനറൽ സെക്രട്ടറിമാരായ സുനിൽ ബൻസാൽ, വിനോദ് താവ്‌ഡെ, തരുൺ ചുഗ് എന്നിവരെയാണ് ഏല്‍പ്പിച്ചിരിയ്ക്കുന്നത്. പദ്ധതികളുടെ ശിലാസ്ഥാപനത്തിനോ ഉദ്ഘാടനത്തിനോ വേണ്ടിയുള്ള പരിപാടികളുടെ രൂപത്തിലായിരിക്കും പ്രധാനമന്ത്രിയുടെ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയെന്നും വൃത്തങ്ങൾ അറിയിച്ചു.
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണ്ഡലങ്ങള്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ  നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട ലോക്‌സഭാ സീറ്റുകൾ വിവിധ ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഓരോ ക്ലസ്റ്ററിനും 4 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി മോദിയുടെ വലിയ പൊതുയോഗങ്ങൾ ഈ ക്ലസ്റ്ററുകളിൽ സംഘടിപ്പിക്കും. ഏകദേശം 45 റാലികള്‍ വരെ നടത്താനുള്ള തന്ത്രമാണ് പാര്‍ട്ടി  തയ്യാറാക്കിയിരിക്കുന്നത് 
 
അതുകൂടാതെ, ഈ 160 മണ്ഡലങ്ങളും പ്രത്യേകം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു  ഓരോ ഭാഗത്തിനും 80  മണ്ഡലങ്ങൾ വീതം ഉണ്ട്. ആദ്യ 80 സീറ്റുകളിൽ പാര്‍ട്ടി ദ്ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ റാലികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍  മറ്റ് 80 സീറ്റുകളിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കും. 

ഈ 160 സീറ്റുകളിൽ പാർട്ടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പാർട്ടിക്ക് മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനുള്ള അവസരം ഉറപ്പാക്കുമെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. അതിനായി പാർട്ടിയുഎ മുതിര്‍ന്ന നേതാക്കളുടെ  റാലികളും പൊതുയോഗങ്ങളും എല്‍ മണ്ഡലങ്ങളിലും ഉണ്ടാകും. 
 
വൻ ജനവിധി ലഭിക്കുമെന്ന പ്രതീക്ഷയിൽ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകളില്‍ വിജയം നേടുക എന്നതാണ് പാര്‍ട്ടി  ലക്ഷ്യമിടുന്നത്.  2019ലെ പൊതുതെരഞ്ഞെടുപ്പിൽ 303 ലോക്‌സഭാ സീറ്റുകളാണ് ബിജെപി നേടിയത്. 2014-ൽ ബി.ജെ.പി "മിഷൻ 273+" ന് വേണ്ടി പ്രവർത്തിച്ചുവെന്നും 300-ലധികം സീറ്റുകൾ NDA സഖ്യത്തിന് നേടാനായി.  അതിനാല്‍  വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതികൾ അനുസരിച്ച്, കേന്ദ്രമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും പ്രവർത്തകരും ഈ 160 ലോക്‌സഭാ മണ്ഡലങ്ങൾ സന്ദർശിച്ചു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരെ കൂടുതൽ സന്ദർശനങ്ങൾ നടത്തും. മഹിളാ മോർച്ച, കിസാൻ മോർച്ച, ന്യൂനപക്ഷ മോർച്ച തുടങ്ങിയ ബിജെപിയുമായി ബന്ധമുള്ള നിരവധി സംഘടനകളെ രാജ്യത്തുടനീളമുള്ള വോട്ടർമാരിലേക്ക് എത്താനുള്ള ചുമതല നല്‍കിയിട്ടുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ മൂന്നാം തവണയും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുക എന്നതാണ് രാജ്യത്തെ ഏറ്റവും വലിയ  പാര്‍ട്ടിയായ ഭാരതീയ ജനതാ [പാര്‍ട്ടി - BJP ലക്ഷ്യമിടുന്നത്.....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

 

 

Trending News