ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു, ചരിത്രവിജയത്തില്‍ അഭിമാനത്തോടെ രാജ്യം

ഇന്ത്യയുടെ  15-ാമത്  രാഷ്ട്രപതിയായി NDA സ്ഥാനാർത്ഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാപരമായ ഉന്നത സ്ഥാനത്തേക്ക്  കടന്നെത്തിയ ആദി ആദിവാസി വനിതയെന്ന  ബഹുമതിയും ഇതോടെ ദ്രൗപതി മുർമുവിന് സ്വന്തം. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ്‌   64 കാരിയായ ദ്രൗപതി മുർമു.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 08:24 PM IST
  • ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി NDA സ്ഥാനാർത്ഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു.
  • ഭരണഘടനാപരമായ ഉന്നത സ്ഥാനത്തേക്ക് കടന്നെത്തിയ ആദി ആദിവാസി വനിതയെന്ന ബഹുമതിയും ഇതോടെ ദ്രൗപതി മുർമുവിന് സ്വന്തം.
ഇന്ത്യയുടെ 15-ാമത്  രാഷ്ട്രപതിയായി ദ്രൗപതി മുർമു, ചരിത്രവിജയത്തില്‍ അഭിമാനത്തോടെ രാജ്യം

New Delhi: ഇന്ത്യയുടെ  15-ാമത്  രാഷ്ട്രപതിയായി NDA സ്ഥാനാർത്ഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാപരമായ ഉന്നത സ്ഥാനത്തേക്ക്  കടന്നെത്തിയ ആദി ആദിവാസി വനിതയെന്ന  ബഹുമതിയും ഇതോടെ ദ്രൗപതി മുർമുവിന് സ്വന്തം. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ്‌   64 കാരിയായ ദ്രൗപതി മുർമു.

 സംയുക്ത പ്രതിപക്ഷത്തിന്‍റെ  സ്ഥാനാര്‍ഥിയായി മത്സരിച്ച യശ്വന്ത് സിൻ ഹയായിരുന്നു ദ്രൗപതി മുർമുവിന്‍റെ പ്രധാന എതിരാളി. 

ജൂലൈ 18 നായിരുന്നു വോട്ടെടുപ്പ് നടന്നത്. രാവിലെ 11 മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഒന്നം റൗണ്ട് മുതല്‍ ദ്രൗപതി മുർമു മികച്ച ലീഡ് നിലനിര്‍ത്തിയിരുന്നു.   ദ്രൗപതി മുർമുവിന് ആകെ ലഭിച്ചത് 5,77,777 വോട്ടുകൾ.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ അഭിനന്ദനം അറിയിച്ചു.

കൗണ്ടിംഗ് ഓഫീസർമാർ, രാജ്യസഭാ സെക്രട്ടറി ജനറലിനെ സഹായിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഓരോ സ്ഥാനാർത്ഥിയുടെയും ഒരു അംഗീകൃത പ്രതിനിധി, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ, സാധുവായ പാസുള്ള മാധ്യമ പ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ  റിട്ടേണിംഗ് ഓഫീസറായിരുന്നു രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദി.

ജൂലൈ 25 ന് രാജ്യത്തിന്‍റെ  പതിനഞ്ചാമത് രാഷ്ട്രപതിയായി  ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News