Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

Vice Presidential Election 2022: രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റ് ആരായിരിക്കുമെന്നറിയാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും ഫലവും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 09:10 AM IST
  • ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
  • പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്
  • ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളായ 788 പേരാണ് വോട്ടർമാർ
Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: Vice Presidential Election 2022: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയായ പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് മാർഗരേറ്റ് ആൽവയുമാണ് സ്ഥാനാർത്ഥികൾ. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളായ 788 പേരാണ് വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് തൃണമൂൽ കോൺഗ്രസിനെ തീരുമാനം. മമതാ ബാനർജിയുടെ വീട്ടിൽ ഒരു മണിക്കൂർ നീണ്ട യോഗത്തിനൊടുവിലാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്. 

Also Read: Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മായാവതി

ആൽവയുടെ പേര് തീരുമാനിച്ച് ഉറപ്പിക്കുന്നതിനു മുൻപ് കൂടിയാലോചിച്ചില്ല എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.  ഇതോടെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ കാണാൻ കഴിയും. രാജ്യസഭയുടെ ചെയർപേഴ്‌സൺ ഉപരാഷ്ട്രപതിയാണ്. സാഹചര്യ കണക്കുകൾ വിലയിരുത്തുകയാണെങ്കിൽ ജഗ്ദീപ് ധൻകറാണ് മുന്നിൽ നിൽക്കുന്നത്.  തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഏകദേശം 394 വോട്ട് വേണം നിലവിൽ ബിജെപിയ്ക്ക് ലോക്‌സഭയിൽ 303 എംപിമാരും രാജ്യസഭയിൽ 93 എംപിമാരുമാണുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും ഭിന്നമായി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഓരോ വോട്ടറുടെയും വോട്ട് മൂല്യം ഒന്നാണ്. രഹസ്യ ബാലറ്റ് ആണ് ഉപയോഗിക്കുന്നത് അതായത് ഓപ്പൺ വോട്ട് സംവിധാനം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ ആരെയും കാണിക്കാനും അനുവാദമില്ല.

Also Read: കൈകൾ കെട്ടി, കണ്ണുകൾ കെട്ടി ക്രൂരമായ ആക്രമണം... WION റിപ്പോർട്ടർ അനസ് മാലിക്കിന് കാബൂളിൽ സംഭവിച്ചത് 

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം 10ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.  ആം ആദ്മി പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും എന്‍ഡിയെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയപ്പോൾ ആല്‍വക്ക് പിന്തുണയുമായി തെലങ്കാന രാഷ്ട സമിതി എത്തി. ഒപ്പം എഐഎംഐഎയും ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍ ,വൈഎസ്ആര്‍സിപി, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ ചില പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 515 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.  ആല്‍വയ്ക്ക് ഇതുവരെ ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിന്‍ 200 വോട്ടുകള്‍ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News