കെ.വി തോമസിന്റെ മറുപടി ലഭിച്ചതിന് ശേഷം വീണ്ടും അച്ചടക്ക സമിതിയോഗം ചേരും. അതിൽ തീരുമാനമെടുത്തതിന് ശേഷം കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക
പാർട്ടി മര്യാദയും അച്ചടക്കവും കെവി തോമസ് ലംഘിച്ചതായും കെപിസിസി അധ്യക്ഷൻ സോണിയാ ഗാന്ധിയെ അറിയിച്ചുണ്ട്. കെപിസിസിയുടെ ശുപാർശ സോണിയാ ഗാന്ധി പാർട്ടി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്.
പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് മുന്പില് നിബന്ധന വച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ കോണ്‍ഗ്രസില്ലാതെ മതേതര സഖ്യം സാധ്യമാവില്ല എന്നും സുധാകരന് പറഞ്ഞു.
അംഗത്വ വിതരണത്തിനുളള സമയം നീട്ടിനൽകണമെന്ന് കേരളമടക്കമുളള സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ സമയം ഹൈക്കമാന്റ് നീട്ടുമെന്നാണ് സൂചന.
ജി കാർത്തികേയനെ ജില്ലാ പ്രസിഡന്റാക്കുന്നതിന് കഹാർ എതിര് നിന്നെന്നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നും പ്രതാപ ചന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു.
മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിന് പിന്നാലെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി നേതാക്കൾ പല വട്ടം ചർച്ച നടത്തിയെങ്കിലും ഒന്നും കരയ്ക്ക് അടുക്കുന്ന ലക്ഷ്ണമില്ല.
മമ്പറം ദിവാകരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് പറഞ്ഞു
ഹൈവേ (Highway) ഉപരോധത്തിനിടയിലാണ് ജോജു ജോർജിന്റെ കാര കോൺഗ്രസ് (Congress) പ്രവർത്തകർ തകർത്തത്. ഇതിൽ നിന്നുണ്ടായ കേട് പാടുകൾ നികത്താൻ ആറര ലക്ഷം രൂപ വരെ വേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.