കെ.വി.തോമസിനെതിരായ നടപടി തീരുമാനിക്കാൻ അച്ചടക്ക സമിതി യോഗം രണ്ട് ദിവസത്തിനകം;കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി ലഭിച്ചെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം;വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ

വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 06:15 PM IST
  • സോണിയാ ഗാന്ധിയുടെയും കെ.സുധാകരന്റെയും വിലക്ക് ലംഘിച്ചാണ് കെ.വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത്
  • വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ
  • കെ.വി തോമസിനെതിരായ നടപടിയിൽ സോണിയാ ഗാന്ധിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക
കെ.വി.തോമസിനെതിരായ നടപടി തീരുമാനിക്കാൻ അച്ചടക്ക സമിതി യോഗം രണ്ട് ദിവസത്തിനകം;കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി ലഭിച്ചെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം;വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടികോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ  പങ്കെടുത്തതിൻരെ പേരിൽ  കെ.വി. തോമസിനോട് ദേശീയ അച്ചടക്ക സമിതി വിശദീകരണം തേടിയിരുന്നു. അച്ചടക്ക സമിതിയുടെ കാരണം കാണിക്കൽ നോട്ടീസിന് കഴിഞ്ഞ ദിവസമാണ് കെ.വി തോമസ് മറുപടി നൽകിയത്.സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുളള സെമിനാറിൽ പങ്കടുത്തതിൽ തെറ്റില്ലെന്നാണ് കെ.വി തോമസിന്റെ നിലപാട്.ഇക്കാര്യം കാരണം കാണിക്കൽ നോട്ടീസിനുളള മറുപടിയിൽ അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്.
കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും മറുപടിയിൽ കെ.വി.തോമസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വി.എം.സുധീരൻ അടക്കമുള്ള നേതാക്കൾ  മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.വി.തോമസിന്റെ മറുപടി ചർച്ച ചെയ്യാൻ എ.കെ.ആന്റണി അധ്യക്ഷനായ  അച്ചടക്ക സമിതി രണ്ട് ദിവസത്തിനകം യോഗം ചേരും.വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ.വി തോമസിനെതിരെ നടപടി ഉണ്ടാകുമെന്ന് കേരളത്തിൻരെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. വിശദീകരണം അച്ചടക്ക സമിതിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ സസ്പെൻഷനും പുറത്താക്കലും ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.കെ.വി തോമസിനെതിരായ നടപടിയിൽ സോണിയാ ഗാന്ധിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

സോണിയാ ഗാന്ധിയുടെയും കെ.സുധാകരന്റെയും  വിലക്ക് ലംഘിച്ചാണ് കെ.വി തോമസ്  സിപിഎം സെമിനാറിൽ പങ്കെടുത്തത്.പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചുമായിരുന്നു സെമിനാറിൽ അദ്ദേഹം പ്രസംഗിച്ചത്.കെ.വി തോമസിന്റെത്  ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് കെ.പി.സി.സി യുടെ വിലയിരുത്തൽ.ഇക്കാര്യം ചൂണ്ടികാട്ടി കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമന്നാണ് കെപിസിസി നേതൃത്വത്തിൻരെ ആവശ്യം. കഴിഞ്ഞ കുറെ നാളുകളായി കെ.വി തോമസ് സിപിഎം  നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News