Congress Reorganisation : കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തി, ഇന്ന് സോണിയ ഗാന്ധിയെ നേരിട്ട് കാണും

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന നടപടി നിർത്തിവെക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 11:21 AM IST
  • രാവിലെ 11.30ക്ക് കോൺഗ്രസിന്റെ അഖിലേന്ത്യ അധൃക്ഷയുടെ വസതിയിലാണ് കൂടിക്കാഴ്ച.
  • സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന നടപടി നിർത്തിവെക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.
  • ഇക്കാര്യം ആവശ്യപ്പെട്ട് AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായിട്ടും, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായിട്ടും ഉമ്മൻ ചാണ്ടി ചർച്ച നടത്തിയിരുന്നു.
Congress Reorganisation : കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തി, ഇന്ന് സോണിയ ഗാന്ധിയെ നേരിട്ട് കാണും

New Delhi : സംസ്ഥാന കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയിൽ (Congress Reorganisation) അതൃപ്തി അറിയിക്കുന്നതിനായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി (Oommen Chandy) ഇന്ന് സോണിയ ഗാന്ധിയെ കാണും. രാവിലെ 11.30ക്ക് കോൺഗ്രസിന്റെ അഖിലേന്ത്യ അധൃക്ഷയുടെ വസതിയിലാണ് കൂടിക്കാഴ്ച. 

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന നടപടി നിർത്തിവെക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായിട്ടും, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായിട്ടും ഉമ്മൻ ചാണ്ടി ചർച്ച നടത്തിയിരുന്നു. 

ALSO READ : Kpcc Issues| കെ.പി.സി.സി പുന:സംഘടനയിൽ അതൃപ്തി, ഉമ്മൻ ചാണ്ടി ദില്ലിയിൽ

പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പരാതിയുണ്ടെന്ന് കഴിഞ്ഞ ദിവസം താരിഖ് അൻവറും പ്രതികരിച്ചു. പരാതി പരിഹരിക്കാൻ ഇനിയും കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അൻവർ അറിയിച്ചു.

സംഘടന തിരഞ്ഞെടുപ്പും പുനഃസംഘടനയും ഒരുമിച്ച് നടത്താൻ സമ്മതിക്കില്ല എന്നാണ് എ ഐ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം തങ്ങളുടെ നിലപാട് അറിയിക്കാനാണ് ഉമ്മൻചാണ്ടി ഇന്ന് പാർട്ടി ആസ്ഥാനത്ത് ഇന്നെത്തി ചർച്ച ചെയ്യാൻ ഒരുങ്ങുന്നത്.

ALSO READ : VD Satheeshan: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല; സുധാകരനെ പിന്തുണച്ച് വിഡി സതീശൻ

നിലവിൽ സംഘടന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൈകോർത്തിരിക്കുകയാണ് കേരളത്തിലെ എ ഐ ഗ്രൂപ്പ് വിഭാഗങ്ങൾ. ഇത് പാർട്ടിയിലെ കെ സുധാകരന്റെയും വി ഡി സതീശൻ നേതൃത്വത്തിനെതിരെ പടപ്പുറപ്പാടായി എടുത്തിരിക്കുകയാണ് കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പുകൾ.

ALSO READ : K Sudhakaran| കോൺ​ഗ്രസ് നേതാക്കൾ മാധ്യമപ്രവ‍ർത്തകരെ അക്രമിച്ച സംഭവം, ദൗ‍ർഭാ​ഗ്യകരമെന്ന് കെ.സുധാകരൻ

അതേസമയം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കെതിരെയും മറ്റ് ചില എ ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെയുമായി കേരളത്തിലെ കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധിക്ക് പരാതി പ്രവാഹം. ഇരുവരും പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. തലമുറ മാറ്റാത്തെ ഇവർ എതിർക്കുന്നത് മക്കൾക്ക് സ്ഥാനം ലഭിക്കന്നതിന് വേണ്ടിയാണ് കേരളത്തിലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് ഹൈക്കമാൻഡിന് കത്തിയച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News