ലക്ഷ്യം കാണാതെ കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ; അംഗത്വ വിതരണത്തിനുളള സമയപരിധി നീട്ടിയേക്കും

അംഗത്വ വിതരണത്തിനുളള സമയം നീട്ടിനൽകണമെന്ന് കേരളമടക്കമുളള സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ സമയം ഹൈക്കമാന്റ് നീട്ടുമെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 12:00 PM IST
  • അംഗത്വ വിതണം കാര്യക്ഷമമല്ലെന്ന പരാതി തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു.
  • എന്നാൽ ഈ മാസം 27 മുതൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് അംഗത്വ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും.
  • ഇപ്പോഴത്തെ ആവേശം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ അംഗങ്ങളെ ചേർക്കാനാകുമായിരുന്നുവെന്ന് നേതാക്കൾ തന്നെ പറയുന്നു.
ലക്ഷ്യം കാണാതെ കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ; അംഗത്വ വിതരണത്തിനുളള സമയപരിധി നീട്ടിയേക്കും

തിരുവനന്തപുരം: കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിന് എഐസിസി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. പാർട്ടിയുടെ അംഗസംഖ്യ 50 ലക്ഷമാക്കും എന്ന പ്രഖ്യാപനത്തോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് കെപിസിസി തുടക്കം കുറിച്ചത്. എന്നാൽ അഞ്ച് ലക്ഷത്തോളം അംഗങ്ങളെ മാത്രമാണ് പുതിയതായി ചേർക്കാൻ ഇതുവരെ പാർട്ടിക്ക് കഴിഞ്ഞത്. അതായത് ലക്ഷ്യമിട്ടതിന്റെ അടുത്ത് പോലും എത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അംഗത്വ വിതരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനവും കേരളമാണ്. ഹൈക്കമാന്റ് വലിയ പ്രതീക്ഷ വച്ച് പുലർത്തിയ സംസ്ഥാനമായിരുന്നു കേരളം. അതുകൊണ്ട് തന്നെ മെമ്പർഷിപ്പ് വിതരണത്തിലെ മെല്ലെപ്പോക്ക് ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്.

അംഗത്വ വിതരണത്തിനുളള സമയം നീട്ടിനൽകണമെന്ന് കേരളമടക്കമുളള സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ സമയം ഹൈക്കമാന്റ് നീട്ടുമെന്നാണ് സൂചന. തുടക്കത്തിൽ ഡിജിറ്റൽ രീതിയിലായിരുന്നു അംഗത്വ വിതരണം നടന്നിരുന്നതെങ്കിൽ കടലാസ് വഴിയും ഇപ്പോൾ അംഗത്വം നൽകുന്നുണ്ട്. അംഗത്വ വിതരണം ആരംഭിക്കുമ്പോൾ 33 ലക്ഷം അംഗങ്ങളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. 

അംഗത്വ വിതണം കാര്യക്ഷമമല്ലെന്ന പരാതി തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. എന്നാൽ ഈ മാസം 27 മുതൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് അംഗത്വ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. ഇപ്പോഴത്തെ ആവേശം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ അംഗങ്ങളെ ചേർക്കാനാകുമായിരുന്നുവെന്ന് നേതാക്കൾ തന്നെ പറയുന്നു. അംഗത്വ വിതണത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവിലത്തെ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ ആദ്യവാരം കോൺഗ്രസിന് പുതിയ ദേശീയ പ്രസി‍ഡന്റ് ചുമതലയേൽക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News