കോൺഗ്രസ് അംഗത്വ വിതരണത്തിനെതിരെ പരാതിയുമായി എ ഗ്രൂപ്പ് രംഗത്ത്

അംഗത്വ വിതരണം കെ.പി.സി.സി അട്ടിമറിച്ചെന്ന് എ വിഭാഗം

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 08:16 AM IST
  • കോൺഗ്രസ് അംഗത്വ വിതരണത്തിനെതിരെ പരാതിയുമായി എ ഗ്രൂപ്പ് രംഗത്ത്
    അംഗത്വ വിതരണം കെ.പി.സി.സി അട്ടിമറിച്ചെന്ന് എ വിഭാഗം
    വരാണാധികാരിക്ക് പരാതി നൽകാൻ തീരുമാനം
കോൺഗ്രസ് അംഗത്വ വിതരണത്തിനെതിരെ പരാതിയുമായി എ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം:പുനസംഘടനക്ക് മുന്നോടിയായുള്ള കോൺഗ്രസ് അംഗത്വ വിതരണം പൂർത്തിയായതിന്  പിന്നാലെയാണ് പാർട്ടിയിൽ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നത്.കോൺഗ്രസ് അംഗത്വ വിതരണം കെപിസിസി  അട്ടിമറിച്ചെന്ന പരാതിയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ഉയർത്തുന്നത്.
എ.ഐ.സി.സി നിർദേശിച്ച മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് അംഗത്വ വിതരണം നടത്തിയതെന്നും എ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടികാട്ടുന്നു.മെമ്പർഷിപ്പിുകളുടെ എണ്ണം
പെരുപ്പിച്ച് കാണിക്കുന്നതിനായി വ്യാജ അംഗങ്ങളെ ചേർത്തു.അവസാന ദിവസങ്ങളിൽ അംഗത്വമെടുത്തവരിൽ ഏറെയും വ്യാജമാണ്.കടലാസ് ഫോമിലൂടെ അംഗത്വ മെടുക്കുന്നവരുടെ ഫോട്ടോ ഇല്ലങ്കിലും അസാധുവാകില്ലെന്ന് അംഗത്വ വിതരണം അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കെ.പി.സി.സി സർക്കുലർ പുറത്തിറക്കിയിരുന്നു.വ്യാജ അംഗങ്ങളെ ചേർക്കുന്നതിന് വേണ്ടിയാണ് കെ.പി.സി.സി സ്വന്തം നിലക്ക് ഈ തീരുമാനമെടുത്തതെന്നും എ വിഭാഗം ചൂണ്ടിക്കാട്ടുന്നു.അംഗത്വ വിതരണത്തിന് തുടക്കത്തിൽ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചില്ല.പകരം ഡി.സി.സി പുന:സംഘടന നടത്തനാണ് കെ.സുധാകരനും വി.ഡി സതീശനും ശ്രമിച്ചത്.പാർട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ.നേതൃത്വം കാര്യക്ഷക്ഷമായി  പ്രവർത്തിക്കാത്തതാണ് അംഗത്വ വിതരണത്തിൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താൻ കഴിയാത്തതെന്നും എ വിഭാഗം പറയുന്നു.നേതൃത്വത്തിനെതിരെ സംഘടനാ തെരഞ്ഞെടുപ്പ് വരാണാധികാരിക്ക് ഉടൻ പരാതി നൽകാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.കെ.പി.സി.സി നേതൃത്വത്തിനെതിരായ കുറ്റങ്ങൾ അക്കമിട്ടു നിരത്തുന്ന പരാതിയാകും വരണാധികാരിക്ക് നൽകുക.
 
അംഗത്വവിതണം കാര്യക്ഷമമല്ലെന്ന പരാതി തുടക്കം മുതൽ തന്നെ ശക്തമായിരുന്നു.അവസാന ഘട്ടത്തിൽ മാത്രമാണ് അംഗത്വ വിതണ ക്യാമ്പയിനുമായി നേതാക്കൾ ജനങ്ങൾക്കിടിലേക്ക് ഇറങ്ങിയത്.മാർച്ച് 31 വരെയായിരുന്നു അംഗത്വ വിതരണത്തിന് എ.ഐ.സി.സി ആദ്യം അനുവദിച്ചിരുന്ന സമയപരിധി.എന്നാൽ
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്ക് കാരണം 15 ദിവസം കൂടി നീട്ടി നൽകിയിരുന്നു.കോൺഗ്രസിന്റെ അംഗസംഖ്യ 50 ലക്ഷമാക്കി ഉയർത്തുമെന്നായിരുന്നു കെ.സുധാകരന്റെ പ്രഖ്യാപനം.എം.എം ഹസ്സൻ കെ.പി.സി.സി പ്രസിഡന്ഡറ് ആയിരിക്കെ നടന്ന അംഗത്വ വിതണത്തിലൂടെ 33 ലക്ഷം അംഗങ്ങളെ ചേർത്തിരുന്നു. എന്നാൽ ഇത്തവണ 25 ലക്ഷം അംഗങ്ങളെ പേലും ചേർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനം.പുതിയതായി ചേർത്ത പാർട്ടി അംഗങ്ങളുടെ കണക്ക് കെ.പി.സി പുറത്ത് വിട്ടിട്ടില്ല. കടലാസ് മെമ്പർഷിപ്പുകളുടെ വിവരങ്ങൾ നൽകുന്നതിന് ഈ മാസം 20 വരെ കെ.പിസി.സി ജില്ലാകോൺഗ്രസ് കമ്മിറ്റികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News