Kerala Weather Report: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala Weather Report: തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോർട്ട്.
Kerala Weather Report: ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Weather Report: കഴിഞ്ഞ ദിവസങ്ങളില്‍ നല്ല രീതിയിൽ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Kerala Weather Report: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നു പറയുന്നത്.
Kerala Weather Report: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 22, 23 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ത്രീകൾ, കുട്ടികൾ, വൈദികർ തുടങ്ങിയവർ രംഗത്തുണ്ട്. തുറമുഖത്തിന് സമീപത്ത് പ്രത്യേക പന്തൽ ഒരുക്കിയാണ് സമരം ആരംഭിച്ചത്. ഇത് വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ സൂചന കൂടിയാണിത്. സെക്രട്ടറിയേറ്റിലേക്കുള്ള മത്സ്യത്തൊഴിലാളികളുടെ മാർച്ചിനു പുറമേ നിരവധി നിവേദനങ്ങളും പരാതികളുമായി സർക്കാരിന്റെ അടുത്തെത്തിയിട്ടുണ്ട്.
ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്.
ജനുവരി 12 ന് കോവളം ഹവ്വാബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവവസ്തു കണ്ടെത്തി. ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലന്ന് തെളിഞ്ഞു. ഇപ്പോൾ കിട്ടിയ വസ്തുവും പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ജില്ലകളിൽ സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ജൂലൈ രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റൽ ഗാർഡനേയുമാണ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്.
മീൻപിടിത്ത യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മീൻപിടിക്കുന്നതിനുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തമിഴ്നാട് തീരത്ത് എത്തിയവരെ അഭയാർഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ധനുഷ്ക്കോടി, രാമേശ്വരം തീരങ്ങളിലായി രണ്ട് ദിവസത്തിനിടെ എത്തിയത് 16 പേരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.