കഴിഞ്ഞ ദിവസമാണ് ചിലിയിലെ മത്സ്യത്തൊഴിലാളികൾ പിടിച്ച വമ്പൻ മത്സ്യത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 16 അടിയാണ് മീനിൻറെ നീളം ഒറ്റ നോട്ടത്തിൽ മീനാണെ പാമ്പാണോ എന്ന് പോലും ആളുകളെ തോന്നിപ്പിക്കുന്ന വിധമായിരുന്നു മീനിൻറെ രൂപം. റോവിങ്ങ് ഫിഷ്, അല്ലെങ്കിൽ ഓര്‍ഫിഷ് എന്നാണ് ഇതിൻറെ പേര്.
ചിലിയൻ മത്സ്യ തൊഴിലാളികൾ ചേർന്ന് ഇവയെ കെട്ടി തൂക്കുന്നതാണ് ദൃശ്യങ്ങളിൽ. നിരവധി പേർ ഇതിന് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.നീളമുള്ള ശരീരമാണ് ഇവയുടേത്. വെള്ളത്തിനടയിൽ തന്നെയാണ് ഇവ സദാസമയവും ഉണ്ടാവുക. എതെങ്കിലും തരത്തിലുള്ള അസുഖമോ അല്ലെങ്കിൽ പ്രജനമോ ഉള്ള അവസ്ഥയിൽ മാത്രമാണ് ഇവ ഉപരിതലത്തിലേക്ക് വരുന്നത്. ഇവ മനുഷ്യർക്ക് ഉപദ്രവകാരിയല്ലെന്നാണ് നാഷണൽ ജിയോഗ്രഫിക്കിൻറെ വിശദീകരണം.
ALSO READ: Viral Video : കുരങ്ങന് സ്നേഹത്തോടെ ഭക്ഷണം കൊടുത്ത് പെൺകുട്ടി; ഞെട്ടിച്ച് കുരങ്ങന്റെ പ്രതികരണം
സമുദ്രത്തിലെ ചെറിയ പ്ലവകങ്ങളാണ് റോവിങ്ങ് ഫിഷുകളുടെ ആഹാരം. നേരത്തെ കടൽ സർപ്പം എന്നായിരുന്നു ഇവയെ വിളിച്ചിരുന്നത്.ഓർഫിഷ് റെഗലേസിഡേയാണ് ഇവയുടെ വർഗം. എട്ട് മീറ്റർ നരെ ഇവക്ക് നീളം വെക്കും. മൂന്ന് തരം ഓർഫിഷുകളാണ് കടലിൽ ഉണ്ടെന്ന് കരുതുന്നത്. എന്നാൽ ഇവയെ ജലോപരിതലത്തിൽ കാണുന്നത് കുറവാണ്.
Also Read: Viral Video: ഒരു 'കുട്ടി' സൗഹൃദം! കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു
അതേസമയം റോവിങ്ങ് ഫിഷിനെ ദുശ്ശകുനമായാണ് ഒരു വിഭാഗം ആളുകൾ കാണുന്നത്. ഇവ കരയ്ക്ക് അടിയുന്നത് സുനാമിയോ, ഭൂകമ്പമോ ഉണ്ടാവുന്നതിനുള്ള സൂചനയാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ശാസ്ത്രീയമായി ഇതിന് യാതൊരു അടിസ്ഥാനവും ഇതുവരെയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...