Fishermen : ആഫ്രിക്കൻ ദ്വീപിൽ മലയാളികൾ ഉൾപ്പെടെ 61 മൽസ്യത്തൊഴിലാളികൾ പിടിയിൽ

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 02:14 PM IST
  • സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്.
  • വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയ തൊഴിലാളികളാണ് പിടിയിലായത്.
  • ആകെ 5 ബോട്ടുകളാണ് പിടികൂടിയത്.
  • ഈ വർഷം ഫെബ്രുവരി 22 നാണ് ഇവർ മത്സ്യ ബന്ധനത്തിന് പോയത്.
 Fishermen : ആഫ്രിക്കൻ ദ്വീപിൽ മലയാളികൾ ഉൾപ്പെടെ 61 മൽസ്യത്തൊഴിലാളികൾ പിടിയിൽ

Thiruvananthapuram : ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ മലയാളികൾ ഉൾപ്പടെ 61 മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയ തൊഴിലാളികളാണ് പിടിയിലായത്. ആകെ 5 ബോട്ടുകളാണ് പിടികൂടിയത്. ഈ വർഷം ഫെബ്രുവരി 22 നാണ് ഇവർ മത്സ്യ ബന്ധനത്തിന് പോയത്. അടിയന്തര ഉന്നത നടപടികൾക്കായി കാത്ത് കഴിയുകയാണ് ഇവർ.

പിടികൂടിയ 61 തൊഴിലാളികളിൽ 2 മലയാളികളാണ് ഉള്ളത്. 5 പേർ അസം സ്വദേശികളാണ്. ബാക്കിയെല്ലാവരും തമിഴ്നാട് സ്വദേശികളാണ്. നിലവിൽ ഇവർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ  വേൾഡ് മലയാളി ഫെഡറേഷൻ എത്തിച്ച് നൽകിയിട്ടുണ്ട്. എന്നാൽ നിയമനടപടികളിൽ നിന്ന് രക്ഷ നേടാൻ ഇവർക്ക് അടിയന്തര ഉന്നത ഇടപെടൽ അത്യാവശ്യമാണ്.

ALSO READ: Karnataka Accident : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുപേര്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം

മാർച്ച് 12 നാണ് സമുദ്രാതിർത്തി ലംഘിച്ചതിന് ഇവരെ സെയ്‌ഷെൽസിൽ പിടികൂടിയത്. ഇവർക്ക് വൻതുക പിഴയും ശക്തമായ കേസുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതൊഴിവാക്കാനാണ് തൊഴിലാളികൾ ഇടപെടൽ ആവശ്യപ്പെടുന്നത്. സെയ്‌ഷെൽസിൽ മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ വളരെ ശക്തമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News