തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിതല ചർച്ച തൃപ്തികരമെന്ന് ഫാദർ യൂജിൻ പെരേര. തങ്ങളുടെ അഞ്ച് ആവശ്യങ്ങളിൽ ധാരണയായെന്ന് പ്രതികരണം. രണ്ടാവശ്യങ്ങളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച വേണമെന്നതിനാൽ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ധാരണയായതായി ഫാദർ യൂജിൻ പെരേര അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ തുറന്ന മനസോടെ കേട്ടുവെന്നും ഫാദർ പറഞ്ഞു. എന്നാൽ ആശങ്ക പരിഹരിക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
ക്യാമ്പിലുള്ളവരെ ഓണത്തിന് മുൻപ് വാടക വീടുകളിലേക്ക് മാറ്റും. സ്ഥിരം പുനരധിവാസം എത്രയും വേഗം നടപ്പിലാക്കുമെന്നും അറിയിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാൻ തീരുമാനമായി. വിഴിഞ്ഞം തുറമുഖം പശ്ചിമഘട്ടത്തിന് വരെ ഭീഷണിയാണെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. സമരം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ കവാടത്ത് ലത്തീന്‍ അതിരൂപതയും തീരദേശവാസികളും നടത്തുന്ന സമരത്തിന്റെ നാലാം ദിവസമാണിന്ന്. സംഘർഷഭരിതമായിരുന്നു സംഭവ സ്ഥലം. തുറമുഖ കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയ തീരദേശവാസികള്‍ പെോലീസിന്‍റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോയതോടെ പോലീസ് ഇടപ്പെട്ട് അനുനയിപ്പിച്ചു. സ്ത്രീകളും കുട്ടികളും യുവജനതയും മത്സ്യത്തൊഴിലാളികളടക്കമുള്ള നൂറ് കമക്കിന് തീരദേശവാസികളാണ് സമരത്തിൽ പങ്കാളികളായത്. തുറമുഖ നിർമ്മാണം നിർത്തിവച്ച് കരയെയും കടലിനെയും കുറിച്ച് സമഗ്രപഠനം നടത്തണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...