അങ്കലാപ്പില്‍ ആം ആദ്മി പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യവും ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകളും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ 11 മണിയോടെയാണ് യോഗം നടക്കുക.
KIIFB Masala Bond Case: ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്.
ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോൺഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ദേശീയ പ്രതിഷേധത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് സെക്ഷൻ 144 ഏർപ്പെടുത്തി.
Land Scam Case: കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരത്തേ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ ഏഴിന് എത്തിയ ഇഡി സംഘം 10 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വീട്ടിൽ നിന്നും 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഏകദേശം 12 മണിക്കൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ ED ഓഫീസില്‍ തങ്ങിയിരുന്നു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങി. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും. ജൂലൈ 26 ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ അവർ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അർപ്പിതയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത പണം സ്കൂള്‍ സര്‍വീസ് കമ്മിഷന് റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടതാകാം എന്നാണ് കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Teacher recruitment scam in West Bengal: അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. ചാറ്റർജിയെ കൂടാതെ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി അധികാരി, എംഎൽഎ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതായിട്ടാണ് റിപ്പോർട്ട്.
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ജൂലൈ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ പ്രമുഖ നേതാവായ സഞ്ജയ് റൗതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്, തിങ്കളാഴ്ചയാണ് നോട്ടീസ് അയച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.