National Herald case: സോണിയ ഗാന്ധിയ്ക്ക് ED സമന്‍സ്, ജൂലൈ 21 ന് ഹാജരാകണം

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  സമന്‍സ്. ജൂലൈ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.  

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 07:01 PM IST
  • നാഷണൽ ഹെറാൾഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്.
National Herald case: സോണിയ ഗാന്ധിയ്ക്ക് ED സമന്‍സ്, ജൂലൈ 21 ന് ഹാജരാകണം

New Delhi: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  സമന്‍സ്. ജൂലൈ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.  

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ  ജൂൺ 23 ന് സോണിയ ഗാന്ധിക്ക് ചോദ്യം ചെയ്യലിനായി രണ്ടാം തവണ നോട്ടീസ് നൽകിയിരുന്നു, എന്നാൽ, കോവിഡ് -19 കാരണം  75 കാരിയായ കോൺഗ്രസ് നേതാവിന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.  ശ്വാസകോശ അണുബാധയെതുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ED ചോദ്യം ചെയ്യലിനുള്ള സമന്‍സ് നീട്ടുകയായിരുന്നു. 

Also Read:  Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി, ICUവില്‍ നിന്നും മാറ്റി

നാഷണൽ ഹെറാൾഡ്  കേസില്‍ ഹാജരാകാനായി  ആദ്യം  നോട്ടീസ് നല്‍കിയത് ജൂൺ 8 നായിരുന്നു. പിന്നീട്  ജൂൺ 23 ന് സമൻസ് അയച്ചു.  ശാരീരിക അസ്വാസ്ഥ്യം മൂലം വീണ്ടും നാലാഴ്ചത്തേയ്ക്ക് സമൻസ് നീട്ടി.  ഇപ്പോള്‍   എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ അവരോട്  ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.   

ഈ കേസിൽ സോണിയാ ഗാന്ധിയുടെ മകനും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം സമയം അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.  

അന്വേഷണത്തിന്‍റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര ഏജൻസി നേരത്തെ ചോദ്യം ചെയ്തിരുന്നു.

യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സംയോജനം, നാഷണൽ ഹെറാൾഡിന്‍റെ പ്രവർത്തനങ്ങൾ, പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പാർട്ടി നൽകിയ വായ്പ, ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത് എന്നാണ് സൂചന.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News