KIIFB Masala Bond: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണം: തോമസ് ഐസക് ഹാജരാകില്ല

 KIIFB Masala Bond: ഇഡിയുടെ നോട്ടീസിൽ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനു കുരുക്കായത് കിഫ്‌ബിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ്. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ചതിന്‌ കിഫ്‌ബിക്കെതിരേ കേസെടുത്ത ഇ.ഡി. നേരത്തെ കിഫ്‌ബി സി.ഇ.ഒ., ഡപ്യൂട്ടി സി.ഇ.ഒ. എന്നിവരോട്‌ വിശദീകരണം ചോദിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 08:12 AM IST
  • കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിൽ മൊഴി നൽകാൻ തോമസ് ഐസക് ഇന്ന് ഹാജരാകില്ല
  • മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ ഇന്ന് എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു
  • പുതിയ തീയതി നശ്ചയിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം
KIIFB Masala Bond: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണം: തോമസ് ഐസക് ഹാജരാകില്ല

കൊച്ചി: KIIFB Masala Bond: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ലയെന്ന് റിപ്പോർട്ട്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ ഇന്ന്  എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ തോമസ് ഐസക് ഇന്ന് വന്നില്ലെങ്കിൽ പുതിയ തീയതി നബിശ്ചയിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാൽ വീണ്ടും നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്ന് തോമസ് ഐസകിന്റെ അഭിപ്രായം. 

Also Read: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്! 

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആരോപണം. എന്നാൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തോമസ് ഐസക് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് എല്ലാ ഏജൻസികളേയും ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു.  

ഇഡിയുടെ നോട്ടീസിൽ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനു കുരുക്കായത് കിഫ്‌ബിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ്. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ചതിന്‌ കിഫ്‌ബിക്കെതിരേ കേസെടുത്ത ഇ.ഡി. നേരത്തെ കിഫ്‌ബി സി.ഇ.ഒ., ഡപ്യൂട്ടി സി.ഇ.ഒ. എന്നിവരോട്‌ വിശദീകരണം ചോദിച്ചിരുന്നു.  കിഫ്‌ബിക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്‌. അന്വേഷണത്തിൽ ക്രമക്കേട്‌ നടന്നെന്നാണ്‌ ഇ.ഡിയുടെ വിലയിരുത്തല്‍.

Also Read: ED vs KIIFB : Masala Bond നെതിരെ ED യുടെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് KIFFB, ചോദ്യം ചെയ്യലിന് ഉദ്യോ​ഗസ്ഥർ ഹാജരായേക്കില്ല

മന്ത്രിയുടെ അറിവോടെയാണു എല്ലാം ചെയ്‌തിട്ടുള്ളതെന്ന ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് തോമസ് ഐസക്കിന് കുരുക്കായത്. മാത്രമല്ല മസാല ബോണ്ട്‌ വാങ്ങിച്ചവരുടെ പട്ടിക ഇതുവരെ നല്‍കിയിട്ടില്ല. എന്നാൽ മറ്റു ചില രേഖകള്‍ ഇ.ഡിക്കു കൈമാറിയിട്ടുണ്ട്‌. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട്‌ നിര്‍ണായകമാണ്. രാഷ്‌ട്രീയ പകപോക്കലായി ഇതിനെ കാണാനാണു സിപിഎം തീരുമാനമെങ്കിലും നിയമോപദേശം തേടിയാകും പാര്‍ട്ടി നിലപാട്‌ എടുക്കുക.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

കിഫ്‌ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട്‌ ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്നു നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെ കിഫ്‌ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇ.ഡി. 2020 നവംബറിൽ റിസര്‍വ്‌ ബാങ്കിനു കത്ത്‌ നല്‍കിയിരുന്നു.  മസാല ബോണ്ടുവഴി 2,150 കോടി രൂപ സമാഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി. റിസര്‍വ്‌ ബാങ്കിനോട്‌ ആരാഞ്ഞിരുന്നു. കൂടാതെ കിഫ്‌ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്‌തി വിവരങ്ങള്‍ തുടങ്ങിയവയും ഇഡി അന്വേഷിക്കുന്നുണ്ട്‌. മസാല ബോണ്ട്‌ വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിയ 2019 മാര്‍ച്ച്‌ മുതല്‍ കിഫ്‌ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികൾ നിരീക്ഷിക്കുകയായിരുന്നു.രാജ്യത്തിനു പുറത്തു നിന്നു സംസ്‌ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്‌ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട്‌ വഴി കിഫ്‌ബി പണം സമാഹരിച്ചതിലൂടെ നടന്നതെന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News