New Delhi: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ദേശീയ പ്രതിഷേധത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് സെക്ഷൻ 144 ഏർപ്പെടുത്തി.
ഡല്‍ഹിയിലെ മുഴുവന്‍ പ്രദേശത്തും ഡൽഹി പോലീസ് സെക്ഷൻ 144 ഏർപ്പെടുത്തിയിരിയ്ക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ ജന്തർമന്തർ മേഖലയിലൊഴികെ ബാക്കി മുഴുവന്‍ പ്രദേശത്തും 144 വകുപ്പ് ഏർപ്പെടുത്തിയതായി പാർട്ടി എംപി കെസി വേണുഗോപാലിനെ ഡല്‍ഹി പൊലീസ് ഇതിനോടകം അറിയിച്ചു.
പ്രതിഷേധത്തിന് മുന്നോടിയായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തും. എല്ലാ പാർട്ടി എംപിമാരും വിജയ് ചൗക്ക് വഴി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി അറസ്റ്റ് രേഖപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തും.
Delhi | Congress to hold a nationwide protest today over unemployment & inflation.
Visuals from Akbar Road where barricades put up & Police present as workers start arriving near the party office.
Sec 144 CrPC imposed in entire area of New Delhi district, except Jantar Mantar. pic.twitter.com/oQfFmgnuPk
— ANI (@ANI) August 5, 2022
കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് ഡൽഹി പോലീസ് ജാഗ്രതയിലാണ്. പ്രതിഷേധിക്കാൻ വ്യാഴാഴ്ച രാത്രി മുതൽ ആയിരക്കണക്കിന് പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്ത് എത്തിത്തുടങ്ങിയിരുന്നു. ഇത് കണക്കിലെടുത്താണ് ജന്തർമന്തർ ഒഴികെ ഡൽഹിയിലെ എല്ലാ മേഖലകളിലും 144 ഏര്‍പ്പെടുത്തിയത്.
നാഷണല്‍ ഹെറാൾഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഹെറാൾഡ് ഹൗസ് പരിസരത്ത് പരിശോധന നടത്തുകയും ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തതിന് ശേഷമാണ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...