മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നാണ് പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ വാദം കോടതി ഇന്ന് പൂർത്തിയാക്കുകയും ചെയ്തു. വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് നവംബർ രണ്ടാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരിക്കുന്നു.
പ്രതികളുടെ ജാമ്യ ഹർജി ഈ മാസം 28 നാണ് കോടതി പരിഗണിക്കുന്നത്.
അതെ സമയം കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടെന്താണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അതനുസരിച്ചുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും അജിത്തിന്റെ മുൻഭാര്യ നസിയ മാധ്യമങ്ങളോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.