പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ നിലയ്ക്കലിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12ന് ശേഷം ഭക്തരെ സന്നിധനത്തേക്ക് പ്രവേശിപ്പിക്കില്ല. മകരവിളക്കിന് ശേഷം പുല്ലുമേട്ടിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കില്ല.
സന്നിധാനത്ത് ഇന്ന് ബിംബശുദ്ധിക്രിയകൾ നടക്കും. നാളെ രാവിലെ 8.50 മുതൽ 9.30 വരെയാണ് മകരസംക്രമ പൂജ നടക്കുക. സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയമാണിത്. കവടിയാർ കൊട്ടാരത്തിൽ നിന്നാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യാനുള്ള നെയ്യ് എത്തിക്കുന്നത്.
ഇന്ന് കല്ലറ കാവടി സംഘം നെയ്ക്കാവടികളുമായി സന്നിധാനത്തെത്തും. തിരുവാഭരണ ഘോഷയാത്ര പുലർച്ചെ അയിരൂർ പുതിയ കാവ് ക്ഷേത്രത്തിൽ നിന്ന് രണ്ടാം ദിവസത്തെ യാത്ര തുടങ്ങും. ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്തെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.