Anupama Baby Missing: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം, റിപ്പോർട്ട് തേടി വനിത ശിശുവികസന ഡയറക്ടർ, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 05:12 PM IST
  • നിയപരമായാണ് എല്ലാം ചെയ്തതെന്ന് ഷിജുഖാൻ പ്രതികരിച്ചു.
  • എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും ഷിജു ഖാൻ.
  • കേസിലെ ആറ് പ്രതികളും കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്.
Anupama Baby Missing: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം, റിപ്പോർട്ട് തേടി വനിത ശിശുവികസന ഡയറക്ടർ, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (Adoption) നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി (Child Welfare Committee) ജനറൽ സെക്രട്ടറി ഷിജു ഖാനെ (Shiju Khan) വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറുടെ (Director of Women and Child Development) ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഷിജു ഖാനോട് വനിതാ ശിശുവികസന ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

നിയമപരമായാണ് എല്ലാം ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നു പറയാനില്ലെന്നും ഷിജു ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Also Read: Anupama's Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പോലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാനെതിരെയും ആരോപണം ഉയർന്നിരുന്നു. 

Also Read: Anupama Baby Missing| അനുപമയുടെ സമരത്തിന് ഫലം, കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

അതേസമയം കേസിലെ ആറ് പ്രതികളും കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ (Anticipatory Bail Plea) നൽകി. പ്രതികളിൽ അനുപമയുടെ അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പെടും. പ്രതികളുടെ ജാമ്യ ഹർജി ഈ മാസം 28ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. അതിനിടെ കേസിൽ പൊലീസ് (Police) ഉദ്യോഗസ്ഥരുടെ നിലപാടെന്താണെന്ന് അറിയിക്കാൻ കോടതി (Court) ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News