Foods for Healthy Heart: സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഹൃദയത്തിന് ശരിയായ രീതിയിൽ രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കും. ഇങ്ങനെ ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുന്നതിനെയാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം എന്ന് പറയുന്നത്.
രാജ്യത്ത് ഹൃദയാഘാതം കാരണം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ജീവിത ശൈലി തന്നെയാണ് ഓരോ വ്യക്തിയെയും ഹൃദയാഘാതത്തിലേയ്ക്കും മരണത്തിലേയ്ക്കുമെല്ലാം നയിക്കുന്നതിന് പ്രധാന കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.