Heart Attack: സൂക്ഷിക്കുക...! ഹൃദയാഘാതത്തിന് മുമ്പ് ശരീരം ഈ 7 ലക്ഷണങ്ങൾ കാണിക്കും

Heart Failure Symptoms: ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തക്കസമയത്ത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ജീവൻ അപകടത്തിലാകും. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 05:49 PM IST
  • ഹൃദയാഘാതത്തിന് മുമ്പ് ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങും.
  • ഹൃദയസ്തംഭനത്തിന് മുമ്പുള്ള ശ്വസന പ്രശ്നങ്ങൾ പ്രധാന ലക്ഷണമാണ്.
  • ഹൃദയം നിലയ്ക്കാൻ തുടങ്ങുമ്പോൾ പെട്ടെന്നുള്ള ചുമയും പരിഭ്രാന്തിയും ഉണ്ടാകുന്നു.
Heart Attack: സൂക്ഷിക്കുക...! ഹൃദയാഘാതത്തിന് മുമ്പ് ശരീരം ഈ 7 ലക്ഷണങ്ങൾ കാണിക്കും

ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. യുവാക്കളിൽ ഹൃദയസ്തംഭനം ഗുരുതരമായ പ്രശ്നമായി മാറുന്നുണ്ട്. സമീപകാലത്തായി നിരവധി യുവാക്കൾക്ക് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അമിതഭാരം, പ്രമേഹം, ഉറക്കക്കുറവ്, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹൃദയാഘാതം വർധിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തക്കസമയത്ത് തിരിച്ചറിയാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും. ഹൃദയസ്തംഭനത്തിന് മുമ്പ് ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാറുണ്ടെന്നും ഈ ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ ഹൃദയസ്തംഭനം ഒഴിവാക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ALSO READ: ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല; പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കണം

ഹൃദയമിടിപ്പ് വർദ്ധിക്കും 

ഹൃദയാഘാതത്തിന് മുമ്പ് ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങും. അതായത്, ഹൃദയമിടിപ്പ് പെട്ടെന്ന് വർദ്ധിക്കുന്നു. ഈ അവസ്ഥ ഒരിക്കലും അവഗണിക്കാതെ ഉടൻ ചികിത്സ ആരംഭിക്കുക.

ശ്വസന പ്രശ്നം

ഹൃദയസ്തംഭനത്തിന് മുമ്പുള്ള ശ്വസന പ്രശ്നങ്ങൾ പ്രധാന ലക്ഷണമാണ്. ശരീരത്തിൽ ഹൃദയം ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ശ്വസന പ്രശ്നങ്ങൾ ആരംഭിക്കുന്നു.

പരിഭ്രാന്തി

ഹൃദയം നിലയ്ക്കാൻ തുടങ്ങുമ്പോൾ പെട്ടെന്നുള്ള ചുമയും പരിഭ്രാന്തിയും ഉണ്ടാകുന്നു. ചുമയിൽ ചിലപ്പോൾ വെളുത്തതോ ചുവന്നതോ ആയ കഫം പുറത്തുവരും. 

ഛർദ്ദിക്കാനുള്ള തോന്നൽ

ഹൃദയം നിലയ്ക്കും മുമ്പ് ഛർദ്ദിക്കാൻ ഒരു തോന്നൽ ഉണ്ടാകും. ഈ അവസ്ഥയിൽ, നിങ്ങൾക്ക് വിശപ്പ് തോന്നില്ല. ഇത് അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

ശരീരത്തിൽ വീക്കം

ശരീരം പൊടുന്നനെ വീർക്കുകയോ ശരീരത്തിന് ഭാരം അനുഭവപ്പെടുകയോ ചെയ്താൽ ഹൃദയത്തിന് പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുക. ഹൃദയസ്തംഭനത്തിന് മുമ്പ് സാധാരണയായി കാലുകളിൽ വീക്കം ഉണ്ടാകാറുണ്ട്.

മന്ദത

ഹൃദയം നിലയ്ക്കാൻ തുടങ്ങുമ്പോൾ രക്തചംക്രമണം നിർത്തുന്നു. അതിനാൽ രക്തം തലച്ചോറിലേക്ക് എത്തില്ല. അത്തരമൊരു അവസ്ഥയിൽ, തലയ്ക്ക് ഒരു മന്ദത ഉള്ളതുപോലെ അനുഭവപ്പെടുന്നു.

ക്ഷീണം 

ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൈകളിലും കാലുകളിലും പെട്ടെന്ന് ബലക്കുറവ് അനുഭവപ്പെടുന്നു. ചിലപ്പോൾ പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും മടുപ്പ് തോന്നും. അത്തരമൊരു സാഹചര്യത്തിൽ പോലും ഡോക്ടറെ ബന്ധപ്പെടണം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News