ലോകമെമ്പാടും നിരവധി ആളുകളാണ് ഹൃദയാഘാതം കാരണം മരിക്കുന്നത്. നമ്മുടെ രാജ്യത്ത് എണ്ണമയമുള്ള ഭക്ഷണങ്ങളുടെ അമിത ഉപഭോഗം വർദ്ധിച്ചതാണ് ഹൃദയാഘാതത്തിനുള്ള സാധ്യതയും വർധിക്കാൻ ഒരു കാരണമായത്. ഇത് രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് പ്രധാന കാരണമാണ്. അതേസമയം, ധമനികളിൽ ഉണ്ടാകുന്ന തടസ്സം ഹൃദയാഘാതത്തിനും ട്രിപ്പിൾ വെസൽ രോഗത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്.
ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്ന ഒന്നല്ല. അതിനു മുമ്പ് നമ്മുടെ ഹൃദയം പല പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുമ്പോഴാണ് അത് വലിയ ഞെട്ടലുണ്ടാക്കുന്നത്. ഹൃദയാഘാതത്തിന് മുമ്പ് നമ്മുടെ ശരീരം നിരവധി സിഗ്നലുകൾ നൽകുന്നുണ്ട്. അത് അവഗണിക്കാൻ പാടില്ല. അടുത്തിടെ, സ്ത്രീകളിൽ ഒരു ഗവേഷണം നടത്തിയിരുന്നു. അതനുസരിച്ച് ഹൃദയാഘാതത്തിന് 4 ആഴ്ച മുമ്പ് നമ്മുടെ ശരീരം ചില മുന്നറിയിപ്പ് സിഗ്നലുകൾ നൽകും.
ALSO READ: 'ഭായി ഒരു പാനിപൂരി'; ഇന്ത്യ ഒട്ടാകെ ഇഷ്ടപ്പെടുന്ന പാനി പൂരിയുടെ കഥ
ഹൃദയാഘാതത്തിന് ഏകദേശം ഒരു മാസം മുമ്പ് ശരീരം ചില മുന്നറിയിപ്പ് അടയാളങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങും. അഞ്ഞൂറിലധികം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 95 ശതമാനം സ്ത്രീകളും പറയുന്നത് ഒരു മാസം മുമ്പ് തന്നെ ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നാണ്. 71 ശതമാനം പേർക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ 48 ശതമാനം പേർക്ക് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുകൂടാതെ നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവപ്പെട്ടവരുണ്ട്.
നിങ്ങളുടെ ശരീരത്തിൽ താഴെ പറയുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തുക, കാരണം ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
1. വർദ്ധിച്ച ഹൃദയമിടിപ്പ്
2. വിശപ്പില്ലായ്മ
3. കൈകളിലും കാലുകളിലും വിറയൽ
4. രാത്രിയിൽ ശ്വാസതടസ്സം
5. കൈകളുടെ ബലഹീനത അല്ലെങ്കിൽ ഭാരക്കുറവ്
6. ക്ഷീണം
7. ഉറക്കക്കുറവ്
8. വിഷാദം
9. ബലഹീനമായ കണ്ണുകൾ
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...