Heart attack: വണ്ണമുള്ള അരക്കെട്ടുള്ളവർക്ക് ഹൃദയാഘാത സാധ്യത കൂടുതൽ; വീട്ടിലിരുന്ന് പരിശോധിക്കാം!

How to determine the risk of heart disease: ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 08:20 PM IST
  • അമിത വണ്ണവും പൊണ്ണത്തടിയും ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  • വിസറൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശരീരത്തിന് ​ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.
  • രക്തത്തിലെ അമിതമായ ഗ്ലൂക്കോസ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
Heart attack: വണ്ണമുള്ള അരക്കെട്ടുള്ളവർക്ക് ഹൃദയാഘാത സാധ്യത കൂടുതൽ; വീട്ടിലിരുന്ന് പരിശോധിക്കാം!

ലോകമെമ്പാടുമുള്ള മരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് ഹൃദ്രോഗമാണെന്ന് മനസിലാക്കാം. ലോകവ്യാപകമായി സംഭവിക്കുന്ന മരണങ്ങളുടെ നാലിലൊന്നിനും ഹൃദ്രോ​ഗം കാരണമാകുന്നു. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ (ബിഎച്ച്എഫ്) നിങ്ങൾക്ക് ഹൃദ്രോഗ സാധ്യതയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൗജന്യ പരിശോധനയെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 

നിങ്ങളുടെ അരക്കെട്ടിന്റെ അളവ് അളക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്നാണ് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ പറയുന്നത്. അമിത വണ്ണവും പൊണ്ണത്തടിയും ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) നിങ്ങൾ അമിതവണ്ണമാണോ പൊണ്ണത്തടിയാണോ എന്നറിയാനുള്ള ഒരു മാർഗമാണ്. സാധാരണയായി, 25 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബിഎംഐ അർത്ഥമാക്കുന്നത് നിങ്ങൾ അമിതഭാരമുള്ളവരാണെന്നാണ്. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബിഎംഐ പൊണ്ണത്തടിയായി കണക്കാക്കപ്പെടുന്നു.

ALSO READ: മൈഗ്രേന്‍ അലട്ടുന്നുണ്ടോ? മരുന്നുകള്‍ വേണ്ട, പരിഹാരം വീട്ടിലുണ്ട്!

അമിത വണ്ണം, അല്ലെങ്കിൽ ശരീരത്തിന്റെ മധ്യഭാഗത്ത് കൊഴുപ്പ് ഉള്ളത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണയായി, ഒരു പുരുഷന്റെ അരക്കെട്ട് 94 സെന്റി മീറ്ററിൽ കൂടുതലാണെങ്കിലോ (37 ഇഞ്ച്) സ്ത്രീയുടെ അരക്കെട്ട് 80 സെന്റി മീറ്ററിൽ കൂടുതലാണെങ്കിലോ (31½ ഇഞ്ച്) അവർക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്. പൊതുവേ, ശരീരത്തിന്റെ മധ്യഭാഗത്ത് അധിക ഭാരം ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ വളരെയധികം വിസറൽ കൊഴുപ്പ് ഉണ്ടെന്നാണ് അർത്ഥം. നിങ്ങളുടെ കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റും വിസറൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശരീരത്തിന് ​ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.

വിസറൽ കൊഴുപ്പ് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വിഷവസ്തുക്കളെ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. രക്തത്തിലെ അമിതമായ ഗ്ലൂക്കോസ് നിങ്ങളുടെ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ടേപ്പ് ഉപയോഗിച്ച് അരക്കെട്ട് അളക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

- നാഭിക്ക് താഴെയായി ടേപ്പ് വെയ്ക്കുക.
- അരക്കെട്ട് അളക്കുമ്പോൾ, ടേപ്പ് നന്നായി മുറുക്കിയിരിക്കണം. 
- അരക്കെട്ട് അളക്കുമ്പോൾ വസ്ത്രം ധരിക്കരുത്.
- അരക്കെട്ട് അളക്കുമ്പോൾ ശ്വാസം പിടിക്കരുത്.
- അരക്കെട്ട് വീണ്ടും അളന്ന് ആദ്യത്തെ കണക്ക് ശരിയാണെന്ന് ഉറപ്പാക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News