ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കപ്പോഴും ഇത് ചീത്ത കൊളസ്ട്രോൾ മൂലമാണ് ഉണ്ടാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് ശരീരം ചില സൂചനകൾ നൽകാറുണ്ട് . ഹൃദയാഘാതം സംഭവിക്കുന്നതിന് 2 മുതൽ 10 ദിവസം മുൻപ് ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്താൽ, ഗുരുതരമായ സാഹചര്യം ഒഴിവാക്കാനാകും.
ഹൃദയാഘാതത്തിന് രണ്ട് ദിവസം മുമ്പാണ് ശരീരം ഈ മാറ്റങ്ങൾ പ്രകടിപ്പിക്കുന്നത്
1. നെഞ്ചിൽ പെട്ടെന്ന് സമ്മർദ്ദം അനുഭവപ്പെടുന്നു. കുറച്ചു നേരം നെഞ്ചിൽ കഠിനമായ വേദന.
ALSO READ: ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...! നിങ്ങളുടെ ഈ അസുഖങ്ങളോട് ഗുഡ്ബൈ പറയൂ
2. ഇടത് തോൾ, കൈ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിൽ പെട്ടെന്ന് അസ്വസ്ഥതയും വേദനയും.
3. തണുപ്പോടു കൂടിയ വിയർപ്പ്.
4. ഹൃദയാഘാതത്തിന് രണ്ട് ദിവസം മുമ്പ് ഒരു തരത്തിലുള്ള ജോലിയും ചെയ്യാനാകാതെ തുടർച്ചയായി ക്ഷീണം.
5. നെഞ്ച് എരിച്ചിൽ.
6. ദഹനക്കേടും ഹൃദയാഘാതത്തിൻ്റെ ആദ്യകാല ലക്ഷണമാണ്.
7. പെട്ടെന്നുള്ള തലകറക്കം..
8. പെട്ടെന്ന് ഛർദ്ദിയോ ഓക്കാനമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിൻ്റെ ലക്ഷണമാണ്.
9. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ് ഒരു വ്യക്തിക്ക് ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നു.
ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
ആർക്കെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നുവെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ശരിയായ ചികിത്സ തേടുക. എല്ലാ ലക്ഷണങ്ങളും ഡോക്ടറോട് പറയുകയും പരിശോധന നടത്തുകയും ചെയ്യുക.
ഇതുകൂടാതെ, ഒരു വ്യക്തിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തുക. കുറഞ്ഞത് 30 മിനിറ്റ് നേരിയ വ്യായാമം പതിവായി ചെയ്യേണ്ടതും അനിവാര്യമാണ്
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.