Himachal Pradesh Election Results 2022: 2017 ലെ തിരഞ്ഞെടുപ്പിൽ ആയിരുന്നു തിയോഗിൽ ആദ്യമായി സിപിഎം സ്ഥാനാർത്ഥി വിജയിക്കുന്നത്. ആ വിജയത്തിന് പിന്നിൽ ചില രാഷ്ട്രീയ-വ്യക്തി ബന്ധങ്ങളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഗൗരവം മുറ്റുന്ന മുഖവും ഭാവവും ശരീര ഭാഷയും സ്വന്തമായുണ്ടായിരുന്ന പിണറായി വിജയനില്‍ നിന്നുമാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ചിരിക്കുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന് ഏറ്റെടുത്തത്.
Saji Cheriyan Controversy: എല്ലാ കോണുകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിൽ സജി ചെറിയാനെ സംരക്ഷിക്കുക എന്നത് സിപിഎമ്മിനും സർക്കാരിനും സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗവർണർ കൂടി ഇടപെടുന്നതോടെ ഭരണഘടനാ പ്രശ്നമായും ഇത് മാറും
Thrikkakara By-Election Result 2022: കോണ്‍ഗ്രസിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മണ്ഡലം എന്നാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഉയരാനുള്ള കാരണം അത് മാത്രമല്ല.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പി ശശിക്കെതിരെയുള്ള പരാതി സികെപി പത്മനാഭൻ പാർട്ടിയിൽ ഉന്നയിച്ചതിന്റെ പിറ്റേന്ന് കണ്ണൂരിലെ യുവജനനേതാവിന്റെ ഭാര്യ അവരുടെ പരാതി രേഖാമൂലം പാര്‍ടിക്ക് നൽകി.
ലൈംഗികാതിക്രമ പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾക്ക് പിന്നീടൊരു തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ് എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ പാർട്ടിയിൽ തിരിച്ചെത്തുക മാത്രമല്ല, സംസ്ഥാന സമിതിയിലെത്തുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ശബരിമല യുവതി പ്രവേശന വിഷയമുണ്ടായ ഘട്ടത്തിൽ ജനങ്ങൾക്കിടയിലിറങ്ങി നിലപാട് വിശദീകരിച്ച അതേ മാതൃകയാണ് സിൽവർ ലൈൻ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
തൃക്കാക്കര മണ്ഡലം നിലനിർത്തുക എന്നത് കോൺഗ്രസിനും മണ്ഡലം പിടിച്ചെടുക്കുക എന്നത് സിപിഎമ്മിനും വാശിയുള്ള കാര്യമാണ്. പിടി തോമസിന്റെ അകാല മരണം കോൺഗ്രസിന് അനുകൂലമായ ഒരു സഹതാപ തരംഗത്തിന് വഴിവയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
നിലവിൽ ഇരുപതിലധികം ഒഴിവുകൾ ഉണ്ടാകാനാണ് സാധ്യത. കൂടാതെ പ്രായപരിധി തീരുമാനം നടപ്പാക്കുമ്പോൾ പല മുതിർന്ന നേതാക്കളും പിബിയിൽ നിന്നും കേന്ദ്രകമ്മറ്റിയിൽ നിന്നും ഒഴിവാകേണ്ടി വരും.
കോൺഗ്രസിന്റെ നയവും ഫെഡറലിസം തകർക്കുന്ന കേന്ദ്ര നിലപാടുമാണ് സെമിനാറിലെ തന്റെ അവതരണ വിഷയമെന്നാണ് വിശദീകരണം. എന്നാൽ കോൺഗ്രസിൽ നിന്ന് സമീപകാലത്തുണ്ടായ അവഗണനയാണ് വാർത്താ സമ്മേളനത്തിൽ കെവിതോമസ് വ്യക്തമാക്കാൻ ശ്രമിച്ചത്.
പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്
റഹീമിനെ 'ലുട്ടാപ്പി' എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ട്രോളാറുണ്ട്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോൾ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.