തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: നിർണായക യോഗങ്ങൾ ലെനിൻ സെന്ററിൽ; ഇടതു സ്ഥാനാർത്ഥിയെ ബുധനാഴ്ച്ച അറിയാം

സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ച്ചപ്പാടാണ് മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട

Written by - ടി.പി പ്രശാന്ത് | Last Updated : May 3, 2022, 11:26 AM IST
  • ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും
  • യുഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിജയം നേടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്
  • തൃക്കാക്കരയിലും വിജയ ചരിത്രം ആവർത്തിക്കാനുള്ള ശ്രമത്തിൽ എൽഡിഎഫ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:  നിർണായക യോഗങ്ങൾ ലെനിൻ സെന്ററിൽ; ഇടതു സ്ഥാനാർത്ഥിയെ ബുധനാഴ്ച്ച അറിയാം

തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിനുള്ള സിപിഎമ്മിന്റെ നിർണായക യോഗങ്ങൾ ബുധനാഴ്ച്ച  എറണാകുളം ലെനിൻ സെന്ററിൽ ചേരും. രാവിലെ 9ന് ജില്ലാസെക്രട്ടേറിയറ്റും 11ന് ജില്ലാകമ്മറ്റിയും അതിനുശേഷം മണ്ഡലം കമ്മറ്റിയുമാണ് ചേരുക. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. 

പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ പി രാജീവ്, എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.  ചൊവ്വാഴ്ച്ച വൈകീട്ടോടെ കൊച്ചിയിലെത്തുന്ന ഇടതുമുന്നണി കൺവീനർ  തിരഞ്ഞെടുപ്പ് ചുമതലയുള്ളവരുമായും മറ്റ് ഘടകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തും. 

കൊച്ചി മേയർ അഡ്വ അനിൽകുമാർ, സിപിഎം ജില്ലാകമ്മറ്റിയംഗം അഡ്വ. കെ എസ് അരുൺകുമാർ എന്നിവർക്കാണ് സിപിഎം പ്രഥമ പരിഗണന നൽകുന്നത്. യുവാക്കൾ പാർട്ടി ചിഹ്നത്തിൽ മത്സരരംഗത്തുണ്ടാകണമെന്നാണ് തൃക്കാക്കര മണ്ഡലം കമ്മറ്റി മേൽഘടകങ്ങളെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ച്ചപ്പാടാണ് മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട. യുഡിഎഫിന് അനുകൂല മണ്ഡലമാണെങ്കിലും ജയം-തോൽവി എന്നതിലുപരി എൽഡിഎഫ് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. 

ELECTION

ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിജയം നേടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് കമ്മറ്റി സംവിധാനങ്ങൾ മാസങ്ങൾക്ക് മുന്നെ തന്നെ ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുന്ന എൽഡിഎഫ് തൃക്കാക്കരയിലും വിജയ ചരിത്രം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, സ്ഥാനാർത്ഥി മോഹികളായ നിരവധി പേർ രംഗത്തുവന്നത് കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാർത്ഥിയായി രംഗത്തുവരുന്നതോടെ ഈക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റ പ്രതീക്ഷ. എന്നിരുന്നാലും സ്ഥാന മോഹികളുടെ വിമത പ്രവർത്തനവും ഉണ്ടായേക്കാമെന്നും കണക്കുകൂട്ടലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് മണ്ഡലം നിലനിർത്തുകയെന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News