കണ്ണൂര്‍: പീഡന പരാതി ഉയർന്ന സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ നടപടി. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേർന്നായിരുന്നു നടപടിയെടുത്തത്. ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി തെരഞ്ഞടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പാർട്ടി അംഗമായി തുടരും.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും ശ്രീജിത്ത് വനിതാ നേതാവിനോട് നിർദേശിച്ചു.
തുടർന്ന് വനിതാനേതാവിനെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേർന്നു.
Read Also: മലബാര്‍ എക്‌സ്പ്രസിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയില്‍, റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു
പരാതിയിൽ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദേശാഭിമാനി ലേഖകൻ കൂടിയായ ഇയാളെ തൽസ്ഥാനത്തുനിന്നും മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...