Smartphone Tips: ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ബോംബ്‌ പോലെ പൊട്ടിത്തെറിക്കും നിങ്ങളുടെ സ്മാർട്ട്ഫോൺ..!!

Smartphone Tips:  സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലെ പിഴവ് മൂലം പല അപകട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ബാറ്ററി കാരണം. ശരിയായി ചാർജ് ചെയ്തില്ലെങ്കിൽ ഫോൺ പൊട്ടിത്തെറിക്കുകയോ കേടാകുകയോ ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 07:06 PM IST
  • നിങ്ങളും സ്‌മാർട്ട്‌ഫോൺ രാത്രിയില്‍ ചാര്‍ജ്ജ് ചെയ്യാനായി വച്ച് ഉറങ്ങുന്നവരാണ് എങ്കില്‍ ആ രീതി ഉടന്‍ തന്നെ അവസാനിപ്പിക്കുക. കാരണം, ഇത് നിങ്ങളുടെ മൊബൈൽഫോണ്‍ ബാറ്ററിയെ നശിപ്പിക്കും.
Smartphone Tips: ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ബോംബ്‌ പോലെ പൊട്ടിത്തെറിക്കും നിങ്ങളുടെ സ്മാർട്ട്ഫോൺ..!!

Smartphone Tips: ഇന്ന്  സ്മാർട്ട്ഫോൺ  നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവായി മാറിയിരിയ്ക്കുകയാണ്. എന്നാല്‍, ശരിയായി കൈകാര്യം ചെയ്തില്ല എങ്കില്‍ സ്മാർട്ട്ഫോൺ  വളരെ അപകടകാരിയുമാണ്.

എന്നാല്‍, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലെ പിഴവ് മൂലം പല അപകട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ബാറ്ററി കാരണം. ശരിയായി ചാർജ് ചെയ്തില്ലെങ്കിൽ ഫോൺ പൊട്ടിത്തെറിക്കുകയോ കേടാകുകയോ ചെയ്യാം. പലപ്പോഴും ആളുകൾ രാത്രിയിൽ ചാർജ് ചെയ്തുകൊണ്ട് ഫോണ്‍ ഉപയോഗിക്കുന്നു, ഇത് ഒഴിവാക്കേണ്ട ഒരു ശീലമാണ്. ചിലര്‍ ഫോൺ ചാർജ്ജ് ചെയ്യാനായി വച്ച് ഉറങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ രാവിലെ വരെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി വയ്ക്കുന്നത് ഏറെ അപകടമാണ്. ഇത് ഫോണ്‍ കേടാക്കുക മാത്രമല്ല, വലിയ അപകടത്തിനും കാരണമാകുന്നു.

Also Read:  Congress Plenary Session: CWC അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനം, സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍നിന്നും വിട്ടു നിന്ന് ഗാന്ധി കുടുംബം 

 

സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയാം 

രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യരുത്

നിങ്ങളും സ്‌മാർട്ട്‌ഫോൺ രാത്രിയില്‍ ചാര്‍ജ്ജ് ചെയ്യാനായി വച്ച് ഉറങ്ങുന്നവരാണ് എങ്കില്‍ ആ രീതി  ഉടന്‍ തന്നെ അവസാനിപ്പിക്കുക. കാരണം, ഇത് നിങ്ങളുടെ മൊബൈൽഫോണ്‍ ബാറ്ററിയെ നശിപ്പിക്കും. കൂടാതെ, ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യുന്ന അവസരത്തില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്.  

അതാത് മൊബൈല്‍ കമ്പനിയുടെ ചാര്‍ജ്ജര്‍ മാത്രം ഉപയോഗിക്കുക. 

മൊബൈല്‍ ചാര്‍ജ്ജറുകള്‍ കേടാവുമ്പോള്‍ അതേ കമ്പനിയുടെ മൊബൈല്‍ ചാര്‍ജ്ജര്‍ വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, മാര്‍ക്കറ്റില്‍ ലഭ്യമായ വില കുറഞ്ഞ ചാര്‍ജ്ജറുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. 
 
ഫോൺ എപ്പോൾ ചാർജ് ചെയ്യണം

ഫോൺ ആവർത്തിച്ച് ചാർജ് ചെയ്യുന്നത് ബാറ്ററിയിൽ സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ, ബാറ്ററി 20 ശതമാനമോ അതിൽ കുറവോ ആയാൽ മാത്രമേ ഫോൺ ചാർജ് ചെയ്യാവൂ എന്ന് ഓർമ്മിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാറ്ററിയിൽ സമ്മർദ്ദം ഉണ്ടാകില്ല, ബാറ്ററി പെട്ടെന്ന് കേടാകുകയുമില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News