WhatsApp Feature: സന്ദേശങ്ങൾ തെറ്റിയാൽ ഇനി ഡിലീറ്റ് ചെയ്യേണ്ട; പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

WhatsApp New Feature: ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഉപയോ​ഗിക്കാൻ സാധിക്കാത്ത പോലെ എഡിറ്റിം​ഗ് ഓപ്ഷനും സമയപരിധിയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 06:17 PM IST
  • ഇനി ഇത്തരത്തിൽ മെസേജ് അയക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ അത് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയക്കേണ്ട ആവശ്യം വരുന്നില്ല.
  • ഡിലീറ്റ് ചെയ്യാതെ അയച്ച മെസേജ് തന്നെ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്സ് ആപ്പ് അവതരിപ്പിക്കാൻ പോകുന്നത്.
  • മെസേജ് എഡിറ്റ് ചെയ്യുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
WhatsApp Feature: സന്ദേശങ്ങൾ തെറ്റിയാൽ ഇനി ഡിലീറ്റ് ചെയ്യേണ്ട; പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

ലോകത്ത് ആളുകൾ ഏറ്റവുമധികം ഉപയോ​ഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്സ് ആപ്പ്. രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടും വാട്സ് ആപ്പിനുള്ളത്. വാട്സ് ആപ്പിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ ഫീച്ചറുകൾ കമ്പനി അപ്ഡേറ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കുകയാണ് ഈ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ്. ഉപഭോക്താക്കൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന, ഏറ്റവും ആവശ്യമുള്ള ഒരു അപ്ഡേഷൻ ആണ് ആപ്പ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വാട്സ് ആപ്പിൽ മെസേജ് അയക്കുമ്പോൾ ചിലപ്പോൾ നമുക്ക് തെറ്റുകൾ ഉണ്ടാകാറുണ്ട്. ആ മെസേജ് ഡിലീറ്റ് ചെയ്ത് കറക്ട് ചെയ്ത് പുതിയ സന്ദേശം അയക്കാനുള്ള സൗകര്യം മാത്രമെ നിലവിൽ ആപ്പിലുള്ളൂ. എന്നാൽ ഇനി ഇത്തരത്തിൽ മെസേജ് അയക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ അത് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയക്കേണ്ട ആവശ്യം വരുന്നില്ല. ഡിലീറ്റ് ചെയ്യാതെ അയച്ച മെസേജ് തന്നെ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്സ് ആപ്പ് അവതരിപ്പിക്കാൻ പോകുന്നത്. 

Also Read: Tata Motors: ഹാരിയർ, സഫാരി, നെക്‌സോൺ എസ്‌യുവികളുടെ റെഡ് ഡാർക്ക് എഡിഷനുകൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്- ചിത്രങ്ങൾ കാണാം

 

മെസേജുകൾ ഡിലീറ്റ് ചെയ്യുമ്പോൾ ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ നമുക്ക് ഉപയോ​ഗിക്കാൻ കഴിയില്ല. ഇത്തരത്തിൽ മെസേജ് എഡിറ്റ് ചെയ്യുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മെസേജുകൾ അയച്ച് 15 മിനിറ്റിനകം എഡിറ്റ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല.

ആപ്പിളിന്റെ ഐമെസേജ് ആപ്പിലേതിന് സമാനമായ എഡിറ്റ് ബട്ടനാകും വാട്സ് ആപ്പിലും വരുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് കമ്മ്യൂണിക്കേഷൻ കൂടുതൽ എളുപ്പമാകുകയാണ്. ഐഒഎസ് 23.4.0.72 ലെ വാട്സ് ആപ്പ് ബീറ്റാ വേർഷനിൽ പുതിയ ഫീച്ചർ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ ഫീച്ചർ എന്ന് മുതൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News