ന്യൂഡൽഹി: യുപിഐ വന്നതോടെ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്ന രീതി പൂർണ്ണമായും മാറി. ഇപ്പോൾ ആളുകൾക്ക് യുപിഐ വഴി ആർക്കും എളുപ്പത്തിൽ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാൽ ചിലപ്പോൾ ചില പിഴവുകൾ കാരണം തെറ്റായ യുപിഐ ഐഡിയിലേക്ക് പേയ്‌മെന്റ് നടന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് മനസ്സിലാകുന്നില്ലെങ്കിൽ ഈ പ്രശ്‌നത്തെ നേരിടാനുള്ള ചില എളുപ്പവഴികൾ പരിശോധിക്കാം.
കസ്റ്റമർ കെയർ സപ്പോർട്ട്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അബദ്ധങ്ങൾ ഉണ്ടായാൽ ഉപയോക്താവ് ആദ്യം ഇക്കാര്യം പേയ്‌മെന്റ് സേവന ദാതാവിനെ അറിയിക്കണം. GPay, PhonePe, Paytm അല്ലെങ്കിൽ UPI ആപ്പ് എന്നിവയുടെ കസ്റ്റമർ കെയർ സപ്പോർട്ടിലേക്ക് വിളിച്ച് നിങ്ങൾ പ്രശ്നം റിപ്പോർട്ട് ചെയ്യാം. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം ഫ്ലാഗ് ചെയ്യാനും റീഫണ്ട് ആവശ്യപ്പെടാനും ഇത് വഴി കഴിയും.
പരാതിപ്പെടാം
ഉപഭോക്തൃ സേവനത്തിൽ നിന്ന് സഹായം ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് NPCI പോർട്ടലിൽ പരാതിപ്പെടാം. ഇതിനായി താഴെ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ നോക്കാം.
1. NPCI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. അതിനു ശേഷം What we do എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് യുപിഐയിൽ ടാപ്പ് ചെയ്യുക
4. തർക്ക പരിഹാര സംവിധാനം തിരഞ്ഞെടുക്കുക
5. യുപിഐ ഇടപാട് ഐഡി, വെർച്വൽ പേയ്‌മെന്റ് വിലാസം, കൈമാറ്റം ചെയ്ത തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുന്ന പരാതി വിഭാഗത്തിന് കീഴിൽ ഇടപാട് വിശദാംശങ്ങൾ നൽകാം,കാരണം ചോദിക്കുമ്ര മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തത് തിരഞ്ഞെടുക്കുക.
പരാതി സമർപ്പിക്കുക.
ബാങ്കുമായി ബന്ധപ്പെടുക
പരാതിക്ക് ശേഷവും പരിഹാരമില്ലെങ്കിൽ, നിങ്ങളുടെ പരാതി പേയ്‌മെന്റ് സേവന ദാതാവിന്റെ ബാങ്കിലും പണം അയച്ച അക്കൗണ്ടിന്റെ ബാങ്കിലും രജിസ്റ്റർ ചെയ്യാം. ഈ പരാതി നിങ്ങളുടെ PSP/TPAP ആപ്പിൽ സമർപ്പിക്കാവുന്നതാണ്.
ഓംബുഡ്സ്മാനോട് പരാതിപ്പെടാം
മേൽപ്പറഞ്ഞ രീതികൾക്ക് ശേഷവും പരാതിക്ക് പരിഹാരമില്ലെങ്കിൽ, 30 ദിവസത്തിന് ശേഷം നിങ്ങൾക്ക് ഡിജിറ്റൽ പരാതികൾക്കായി ബാങ്കിംഗ് ഓംബുഡ്സ്മാനെസമീപിക്കാം. ആർബിഐ പ്രകാരം ഓംബുഡ്‌സ്മാന് ആർക്കും പരാതി നൽകാം. നിങ്ങളുടെ പരാതി പേപ്പറിൽ എഴുതി തപാൽ/ഫാക്സ് വഴിയോ കൈവഴിയോ ഓംബുഡ്സ്മാന്റെ ഓഫീസിൽ എത്തിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...