സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്‌സ്ആപ്പ് വഴിയും ഡിജിറ്റലായി സൂക്ഷിക്കാം; പുതിയ സംവിധാനം ഒരുങ്ങുന്നു

ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍

Written by - Zee Malayalam News Desk | Last Updated : May 24, 2022, 04:42 PM IST
  • ഡിജിലോക്കർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി മൈഗവ് പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ
  • ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാത്തവർ ഡിജിലോക്കറിലേക്ക് രേഖകൾ അപ്ലോഡ് ചെയ്യേണ്ടി വരും
  • വാട്സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൗരന്മാരിൽ എത്തുകയും ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്‌സ്ആപ്പ് വഴിയും ഡിജിറ്റലായി സൂക്ഷിക്കാം; പുതിയ സംവിധാനം ഒരുങ്ങുന്നു

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്‌സ്ആപ്പ് വഴിയും ഡിജിറ്റലായി സൂക്ഷിക്കാം.  ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനമൊരുക്കുകയാണ്. ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍. 'മൈ ഗവ് ഹെല്‍പ്‌ഡെസ്‌ക്' നമ്പറായ 9013151515ല്‍ ബന്ധപ്പെട്ടാല്‍ ഈ സേവനം ലഭ്യമാവുന്നതാണ്.  പാന്‍കാര്‍ഡ്, ഡ്രൈവിങ്  ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി  2015ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. 

കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്‌സിനേഷന് ബുക്കുചെയ്യാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ചതായിരുന്നു 'മൈ ഗവ് ഹെല്‍പ് ഡെസ്‌ക്. ഇതിലൂടെയാണ് ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുന്നത്.
പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ്  ലൈസന്‍സ്, പത്ത്12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

വാ‌ട്സാപ്പിലെ MyGov ഹെൽപ്പ്ഡസ്ക് ഉപയോഗിച്ച് സർക്കാർ സേവനങ്ങളെ സുതാര്യവും ലളിതവുമാക്കുകയെന്നതാണ് ലക്ഷ്യം. കൂടാതെ വാട്സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൗരന്മാരിൽ എത്തുകയും ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സർക്കാർ സേവനങ്ങളെല്ലാം പൗരന്മാരുടെ വിരൽത്തുമ്പിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്സാപ്പിലെ MyGov ഹെൽപ്പ് ഡെസ്ക് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ മാത്രമേ വാട്സാപ്പിലൂടെ ലഭിക്കുകയുള്ളു. ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാത്തവർ ഡിജിലോക്കറിലേക്ക് രേഖകൾ അപ്ലോഡ് ചെയ്യേണ്ടി വരും. അതിന് ശേഷം മാത്രമേ വാട്സാപ്പിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു.

ഡിജിലോക്കർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി മൈഗവ് പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മൈഗവിനെ സമഗ്രമായ ഒരു അഡ്മിനിസ്ട്രേറ്റീവ് പ്ലാറ്റ്ഫോം ആയി മാറ്റുകയെന്നതാണ് ലക്ഷ്യം. ലളിതമായ പ്രൊസസുകളിലൂടെ സേവനങ്ങൾ ആക്സസ് ചെയ്യാൻ പൊതുജനത്തെ സഹായിക്കാൻ വേണ്ടി കൂടിയാണ് പുതിയ ഫീച്ചർ തയ്യാറാക്കുന്നത്. ഭാവിയിൽ കൂടുതൽ ഫീച്ചറുകളും സൗകര്യങ്ങളും മൈഗവ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഇതിവായി ആദ്യം ചെയ്യേണ്ടത് ഒരു ഡിജിലോക്കർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നതാണ്. പുതിയ മൈഗവ് ചാറ്റ്‌ബോട്ട് ആക്‌സസ് ചെയ്യുന്നതിന് +91 9013151515 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'നമസ്‌തേ' അല്ലെങ്കിൽ 'ഹായ്' അല്ലെങ്കിൽ 'ഡിജിലോക്കർ' എന്ന് മെസേജ് ചെയ്യണം. മൈഗവ് ചാറ്റ്ബോട്ടിലേക്ക് ‘ഡിജിലോക്കർ' എന്ന് മെസേജ് അയച്ചാലുടൻ ഡിജിലോക്കർ സേവനങ്ങളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്ത് കൊണ്ടുള്ള സന്ദേശം ലഭിക്കുന്നതാണ്

ഇത് വരെ 80 ദശലക്ഷത്തിൽ അധികം ആളുകൾ പലവിധ സൗകര്യങ്ങൾക്കായി മൈഗവ് ഹെൽപ്പ് ഡെസ്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുള്ളതായാണ്  ഓദ്യോഗിക കണക്കുകൾ. 33 ദശലക്ഷത്തിലധികം വാക്‌സിൻ സർട്ടിഫിക്കറ്റുകൾ മൈഗവ് പ്ലാറ്റ്ഫോം വഴി ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ രാജ്യത്തുടനീളം വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും മൈഗവ് ഹെൽപ്പ്ഡെസ്ക് പൗരന്മാരെ സഹായിച്ചിട്ടുണ്ട്. 2015ലാണ് കേന്ദ്രസർക്കാർ ഡിജിലോക്കർ സേവനം ലോഞ്ച് ചെയ്തത്. പ്രധാനപ്പെട്ട സർവീസുകളും സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാൻ ഉള്ള ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റാണ് ഡിജിലോക്കർ. 100 മില്യൺ രജിസ്റ്റേഡ് യൂസേഴ്സ് ഉണ്ടെന്നാണ് ഡിജിലോക്കർ ക്ലെയിം ചെയ്യുന്നത്. ഇത് വരെ 5 ബില്യണിൽ അധികം ഡോക്യുമെന്റുകൾ ഡിജിലോക്കർ വഴി ഇഷ്യ ചെയ്തിട്ടുണ്ടെന്നുമാണ് അവകാശ വാദം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News