ആഗോള ആരോഗ്യരംഗത്തു വമ്പൻ ചുവടുവയ്പുമായി വിപിഎസ് ഹെൽത്ത്കെയർ; ദാവൂസിലെ ലോക എക്കണോമിക് ഫോറത്തിൽ ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു

അറുപതോളം ആശുപത്രികളും സംവിധാനങ്ങളും ഇനി ഒരു കുടക്കീഴിൽ. സേവനം ഗൾഫ് സഹകരണ കൗൺസിലിനു പുറത്തേക്കും. യുക്രൈൻ അഭയാർത്ഥികളിലെ 50 കുട്ടികൾക്ക് സൗജന്യ മൂലകോശ ചികിത്സ നൽകും. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 11:36 AM IST
  • വിപിഎസ് ഹെൽത്ത്കെയറിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക
  • ബുർജീൽ ഹോൾഡിങ്‌സിന് കീഴിൽ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക
  • ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്
ആഗോള ആരോഗ്യരംഗത്തു വമ്പൻ ചുവടുവയ്പുമായി വിപിഎസ് ഹെൽത്ത്കെയർ; ദാവൂസിലെ ലോക എക്കണോമിക് ഫോറത്തിൽ ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു

ദാവൂസ്: യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയർ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ സംരഭം പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിലാണ് ബുർജീൽ ഹോൾഡിങ്‌സ് എന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം. യുഎഇ, ഒമാൻ, ഗൾഫ് സഹകരണ കൗൺസിലിലെ മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളിൽ ഒന്നിന്റെ ഭാഗമാകും. 

വിപിഎസ് ഹെൽത്ത്കെയറിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക. ഒറ്റസംവിധാനത്തിനു കീഴിൽ എല്ലാ മേഖലകളിലേയും പ്രവർത്തനം ഏകോപിപ്പിക്കാൻ ബുർജീൽ ഹോൾഡിങ്‌സിലൂടെ സാധിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷംഷീർ വയലിൽ പറഞ്ഞു. 'ഒറ്റ ജാലകത്തിലൂടെ മുഴുവൻ ആരോഗ്യ ആവശ്യങ്ങളും ഇതോടെ സാധ്യമാകും. വളർച്ചയുടെ അടുത്തഘട്ടത്തിലേക്കുള്ള യാത്രയിൽ ഈ സംവിധാനമായിരിക്കും സ്ഥാപനത്തിന്റെ അടിത്തറ. ഇതു ഗൾഫ് സഹകരണ കൗൺസിലിലും പുറത്തും വളർച്ച വേഗത്തിലാക്കും. ദാവൂസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് ഇതിനു തുടക്കമിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഉയരാനും വളരാനും വികസിക്കാനുമുള്ള ഞങ്ങളുടെ ലക്ഷ്യത്തെ കൂടി പ്രതിനിധീകരിക്കുകയാണ് ഈ പ്രഖ്യാപനം.' ഡോ ഷംഷീർ പറഞ്ഞു. 

Read Also: അർബുദരോഗ ബാധിതരായ യുക്രൈൻ അഭയാർഥികളായ കുട്ടികൾക്ക് സഹായം പ്രഖ്യാപിച്ച് ഡോ ഷംഷീർ വയലിൽ

ബുർജീൽ ഹോൾഡിങ്‌സിന് കീഴിൽ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക. ബുർജീൽ ഹോസ്പിറ്റൽസ്, മെഡിയോർ ഹോസ്പിറ്റൽസ്, എൽഎൽഎച്ച് ഹോസ്പിറ്റൽസ്, ലൈഫ് കെയർ ഹോസ്പിറ്റൽസ്,  തജ്മീൽ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും. ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. യൂറോപ്യൻ ഓങ്കോളജി സൊസൈറ്റിയുടെ (എസ്‌മോ) അംഗീകാരമുള്ള ഏക സ്ഥാപനവുമാണ്.  വിവിധ സംരംഭങ്ങൾക്കു പുറമെ ബുർജീൽ ഹോൾഡിങ്‌സ് യുഎഇയിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലയുമായി മാറും. യുഎഇയിലെ ഏറ്റവും വലിയ ക്യാൻസർ ചികിൽസാ കേന്ദ്രവും ഇതാണ്. യുഎഇയിലെ ഏറ്റവും വലിയ മാതൃ ശിശു ചികിൽസാ ശൃംഖലയും ഈ സംരംഭത്തിന്റെ കീഴിൽ വരും. 

15 വർഷമായി മധ്യകിഴക്കൻ നാടുകളിലേയും വടക്കൻ അമേരിക്കയിലേയും ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിപിഎസ് ഹെൽത്ത്കെയർ. വിപിഎസ് ഹെൽത്ത്കെയറിന്റെ സേവനങ്ങൾ എല്ലായിടത്തും എത്തിക്കുന്നതിൽ ഇനി ബുർജീൽ ഹോൾഡിങ്‌സ് ആയിരിക്കും ചുക്കാൻ പിടിക്കുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News