Tecno Pova Neo 5G : മികച്ച ക്യാമറയും കിടിലം പ്രൊസസ്സറും; ടെക്നോ പോവാ നിയോ 5ജി ഫോണുകൾ ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

Tecno Pova Neo 5G : സെപ്റ്റംബർ 26 മുതൽ ടെക്നോ പോവാ നിയോ 5ജി ഫോണുകൾ  വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 01:55 PM IST
  • മീഡിയടെക്ക് ഡിമെൻസിറ്റി ചിപ്‌സെറ്റ്, 120 Hz റിഫ്രഷ് റേറ്റ്, 6,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോൺ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില 15,499 രൂപയാണ്.
  • ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. സഫയർ ബ്ലാക്ക്, സ്പ്രിന്റ് ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
  • സെപ്റ്റംബർ 26 മുതൽ ടെക്നോ പോവാ നിയോ 5ജി ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Tecno Pova Neo 5G : മികച്ച ക്യാമറയും കിടിലം പ്രൊസസ്സറും; ടെക്നോ പോവാ നിയോ 5ജി ഫോണുകൾ ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

പുതിയ ടെക്നോ പോവാ നിയോ 5ജി ഫോണുകൾ എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. ഈ വർഷം തന്നെ പുറത്തിറക്കിയ ടെക്നോ പോവാ നിയോ 4 ജി ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് പുതിയ ഫോണുകൾ. മീഡിയടെക്ക് ഡിമെൻസിറ്റി ചിപ്‌സെറ്റ്, 120 Hz  റിഫ്രഷ് റേറ്റ്, 6,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 20000 രൂപ താഴെ വിലയിലാണ് ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തിയിരിക്കുന്നത്.

ഫോൺ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില 15,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. സഫയർ ബ്ലാക്ക്, സ്പ്രിന്റ് ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. സെപ്റ്റംബർ 26 മുതൽ ടെക്നോ പോവാ നിയോ 5ജി ഫോണുകൾ  വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ALSO READ: Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം

ടെക്നോ പോവാ നിയോ 4 ജി ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ഫോണുകൾ എത്തുന്നതെങ്കിലും വളരെ പുതിയ ഡിസൈനാണ് ഫോണിനുള്ളത്. പഞ്ച് ഹോൾ ഡിസൈനിലുള്ള ഡിസ്പ്ലേ പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഡിസ്പ്ലേയാണ്. ഫുൾ എച്ച്ഡിപ്ലസ് റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നെസ് 500 നിറ്റ്‌സാണ്. കൂടാതെ ഫോണിന് 240Hz ടച്ച് സാംബ്ലിങ് റേറ്റും ഉണ്ട്. ഫോണിന് ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 50 മെഗാപിക്സൽ മെയിൻ ലെൻസും എഐ സെൻസറുമാണ് ഫോണിന്റെ ക്യാമറകൾ.

അതേസമയം  ടെക്നോ പോവാ നിയോ 2 ഫോണുകൾ ഈ വര്ഷം തന്നെ ഇനിടയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്പ്സ്റ്ററായ പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്  ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും, ആഗോള വിപണിയിലും ഒരേ സമയം അവതരിപ്പിക്കും. എന്നാൽ കൃത്യമായ തീയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ ഫോണിന് 2 കളർ വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക. സൈബർ ബ്ലൂ, യുറനോലിത്ത് ഗ്രേ എന്നീ കളർ വേരിയന്റുകളിൽ ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഫോണിന്റെ പ്രധാന സവിശേഷതകളും ടിപ്പ്സ്റ്റാറായ പരസ് ഗുലാനി പുറത്തുവിട്ടിരുന്നു.

ടെക്നോ പോവാ നിയോ 2 ഫോണുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതിന്റെ ഡിസ്പ്ലേ തന്നെയാണ്. ടെക്നോ പോവാ നിയോ 2 ഫോണുകൾക്ക് 6.82 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റിഫ്രഷ് റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല. ഫോണിൽ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16എംപി മെയിൻ ലെൻസും 2എംപി സെക്കൻഡറി സെൻസറുമായിരിക്കും ഫോണിലെ ക്യാമറകൾ.

ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഹീലിയോ G85 SoC ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് ആകെ 2 സ്റ്റോറേജ് വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് 4 ജിബി / 6 ജിബി റാം വേരിയന്റും,  64 ജിബി / 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റുമാണ് ഫോണിന് ഉണ്ടായിരിക്കുക. ഫോണിന്റെ മറ്റൊരു ആകർഷണം അതിന്റെ ബാറ്ററിയാണ്. 7000  mAh ബാറ്ററി ഫോണിൽ ക്രമീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ബജറ്റ് പ്രൈസിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

Trending News